'ഒന്ന്' തിയറ്ററുകളിലേക്ക്

Sunday 29 May 2022 12:33 AM IST

തൃശൂർ: പുതുമുഖങ്ങൾ അണിനിരക്കുന്ന 'ഒന്ന് ' ജുൺ മൂന്നിന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. അനുപമ മേനോൻ സംവിധാനം ചെയ്ത സിനിമ നിർമിച്ചിരിക്കുന്നത് കെ.ജി. ഹിമിയാണ്. അദ്ധ്യാപകരിൽ നിന്നും വിദ്യാർത്ഥിക്കുണ്ടാകുന്ന ക്രൂരമായ അനുഭവത്തെ ആധാരമാക്കിയാണ് സിനിമ. കൊലപാതകവും തുടർന്ന് നടക്കുന്ന അന്വേഷണവുമാണ് സിനിമയെ മുന്നോട്ടുനയിക്കുന്നത്. സമൂഹത്തിന് മുതൽക്കൂട്ടാകും ഒന്ന് എന്ന് സംവിധായിക അനുപമ പറഞ്ഞു. ടി.ആർ. രതികുമാർ, അമേൻ, കല്യാണി, ജോജൻ കാഞ്ഞാണി, ഗിരീഷ് പെരിഞ്ചേരി തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. ഷാജി അന്നകര, കല്യാണിക്കുട്ടി, ഗിരീഷ് പെരിഞ്ചേരി, രതികുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

സി.​ജി.​ ​ശാ​ന്ത​കു​മാ​റി​നെ​ ​അ​നു​സ്മ​രി​ച്ചു

തൃ​ശൂ​ർ​:​ ​ബാ​ല​സാ​ഹി​ത്യ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്,​ ​ശ്ര​മി​ക് ​വി​ദ്യാ​പീ​ഠം,​ ​സ​മ്പൂ​ർ​ണ​ ​സാ​ക്ഷ​ര​താ​യ​ജ്ഞം​ ​എ​ന്നി​വ​യു​ടെ​ ​ഡ​യ​റ​ക്ട​ർ,​ ​കേ​ര​ള​ ​ശാ​സ്ത്ര​സാ​ഹി​ത്യ​ ​പ​രി​ഷ​ത്ത് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ്,​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി,​ ​ശാ​സ്ത്ര​ ​മാ​സി​ക​ക​ളു​ടെ​ ​എ​ഡി​റ്റ​ർ,​ ​ബാ​ല​സാ​ഹി​ത്യ​കാ​ര​ൻ​ ,​ ​അ​ദ്ധ്യാ​പ​ക​ൻ,​ ​ഗ്ര​ന്ഥ​ക​ർ​ത്താ​വ് ,​ ​ജ​ന​പ്ര​തി​നി​ധി​ ​എ​ന്നീ​ ​വി​വി​ധ​ ​നി​ല​ക​ളി​ൽ​ ​മു​ദ്ര​ ​പ​തി​പ്പി​ച്ച​ ​സി.​ജി.​ ​ശാ​ന്ത​കു​മാ​റി​നെ​ ​കേ​ര​ള​ ​ശാ​സ്ത്ര​സാ​ഹി​ത്യ​ ​പ​രി​ഷ​ത്ത് ​ജി​ല്ലാ​ക​മ്മി​റ്റി​ ​അ​നു​സ്മ​രി​ച്ചു.​ ​അ​നു​സ്മ​ര​ണ​ ​സ​മ്മേ​ള​നം​ ​സാ​ഹി​ത്യ​ ​അ​ക്കാ​ഡ​മി​ ​സെ​ക്ര​ട്ട​റി​ ​പ്രൊ​ഫ.​ ​സി.​പി.​ ​അ​ബൂ​ബ​ക്ക​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു. പ​രി​ഷ​ത്ത് ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​ഡോ.​ ​കെ.​ ​വി​ദ്യാ​സാ​ഗ​ർ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​പ​രി​ഷ​ത്ത് ​മു​ൻ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​പ്രൊ​ഫ.​ ​കെ.​ആ​ർ.​ ​ജ​നാ​ർ​ദ​ന​ൻ,​ ​അ​ദ്ധ്യാ​പ​ക​നും​ ​സാ​ഹി​ത്യ​കാ​ര​നു​മാ​യ​ ​പ്ര​സാ​ദ് ​കാ​ക്ക​ശ്ശേ​രി,​ ​പ​രി​ഷ​ത്ത് ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​പി.​എ​സ്.​ ​ജൂ​ന,​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​അം​ഗം​ ​ടി.​എ​സ്.​ ​നി​ർ​മ​ൽ​ ​കു​മാ​ർ,​ ​കെ.​ ​രേ​ഷ്മ​ ​രാ​ജ​ൻ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.