തലസ്ഥാനത്ത് പട്ടാപ്പകൽ മുംബയ് മോഡൽ കവർച്ച; മുഖംമൂടി സംഘം തോക്ക് ചൂണ്ടി സ്വർണം കൊള്ളയടിച്ചു, ഒടുവിൽ വമ്പൻ ട്വിസ്റ്റ്
Sunday 29 May 2022 11:59 AM IST
തിരുവനന്തപുരം: കാട്ടാക്കടയിൽ മുംബയ് മോഡൽ കവർച്ച. രണ്ടംഗ സംഘമാണ് ബെെക്കിലെത്തി കൊള്ള നടത്തിയത്. കാട്ടാക്കട പുല്ലുവിളാകത്തെ വീട്ടിലെത്തിയ മുഖംമൂടി സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കമ്മൽ കവരുകയായിരുന്നു.
വയോധികയും കൊച്ചുമകളും മാത്രമാണ് സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നത്. പൊലീസെത്തിയപ്പോഴാണ് സംഭവത്തിലെ ട്വിസ്റ്റ് വെളിയിലായത്. സ്വർണ കമ്മലെന്ന് കരുതി കള്ളന്മാർ കൊള്ളയടിച്ചത് മുക്കുപണ്ടമായിരുന്നു.
നഷ്ടപ്പെട്ട കമ്മൽ സ്വർണമായിരുന്നില്ലെന്ന് വീട്ടുകാർ മൊഴി നൽകിയെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രധാനമായും പ്രദേശത്തെ കഞ്ചാവ് സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം.