ബി.എം.ഡബ്ള്യു ഐ4 വിപണിയിൽ

Monday 30 May 2022 3:49 AM IST

കൊച്ചി: ബി.എം.ഡബ്ള്യുവിന്റെ ആദ്യ സമ്പൂർണ ആഡംബര ഇലക്‌ട്രിക് കാർ എന്ന പെരുമയോടെ ബി.എം.ഡബ്ള്യു ഐ4 ഇ.വി ഇന്ത്യൻ വിപണിയിലെത്തി.
80.7 കെ.ഡബ്ള്യു.എച്ച് കരുത്തുള്ള ബാറ്ററി പാക്കോട് കൂടിയ ഐ4 ഇ-ഡ്രൈവ് 40 സിംഗിൾ മോട്ടോറാണുള്ളത്. ബാറ്ററി ഒറ്റത്തവണ ഫുൾചാർജ് ചെയ്‌താൽ 590 കിലോമീറ്റ‌ർ വരെ പോകാം. ഏറെ മെലിഞ്ഞ,​ ഹൈവോൾട്ടേജ് ലിഥിയം-അയോൺ ബാറ്ററിയാണിത്.
ബി.എം.ഡബ്ള്യുവിന്റെ സി.എൽ.എ.ആർ ആർക്കിടെക്‌ചറിൽ നിർമ്മിതമായ ബി.എം.ഡബ്ള്യു ഐ4 ഒരു 4-ഡോർ കൂപ്പേയാണ്.
ബി.എം.ഡബ്ള്യുവിന്റെ 4-സീരീസ് ഗ്രാൻ കൂപ്പേയും ഇതേ ആർക്കിടെക്‌ചറിലാണ് നിർമ്മിച്ചിരുന്നത്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 5.7 സെക്കൻഡ് മതി. ബി.എം.ഡബ്ല്യു ഐ4ന്റെ അകത്തളവും ഗ്രാൻ കൂപ്പേയ്ക്ക് സമാനമാണ്. 340 എച്ച്.പി കരുത്തും 430 എൻ.എം ടോർക്കുമുള്ളതാണ് മോട്ടോർ.
ഹാൻസ് സിമ്മറിന്റെ സ്പെഷ്യൽ സൗണ്ട്‌ട്രാക്ക് അകത്തളത്തെ വേറിട്ടതാക്കുന്നു. 12.3 ഇഞ്ചാണ് ഇൻസ്‌ട്രുമെന്റ് ക്ളസ്‌റ്റർ. 14.9 ഇഞ്ചാണ് ടച്ച് സ്ക്രീൻ ഇൻഫോടെയ്‌ൻമെന്റ് സംവിധാനം.

Advertisement
Advertisement