സുമേഷ് ആൻ രമേഷ് ടീം വീണ്ടും ആന്റപ്പൻ weds ആൻസി
സൂപ്പർ ഹിറ്റായ സുമേഷ് ആൻഡ് രമേഷിനുശേഷം ശ്രീനാഥ് ഭാസിയും അർജുൻ അശോകനും സംവിധായകൻ സനൂപ് തൈക്കൂടവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ആന്റപ്പൻ weds ആൻസി. ശ്രീനാഥ് ഭാസിയുടെ ജന്മദിനത്തിലായിരുന്നു പ്രഖ്യാപനം. സുമേഷ് ആൻഡ് രമേഷിന്റെ രചയിതാവായ ജോസഫ് വിജിഷിനൊപ്പമാണ് ഇത്തവണയും സംവിധായകൻ സനൂപ് തൈക്കൂടം രചന നിർവഹിക്കുന്നത്. ഇലിമെന്റ്സ് ഒഫ് സിനിമ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജി. മാർത്താണ്ഡൻ, അജയ് വാസുദേവ് എം. ശ്രീരാജ് എകെഡി എന്നിവർ ചേർന്നാണ് നിർമ്മാണം. ചിത്രത്തിലെ മറ്റു താരങ്ങളെ ഉടൻ തീരുമാനിക്കും.നേഹ നായർ , യാസിൻ ഗ്യാരി എന്നിവർ ചേർന്നാണ് സംഗീത സംവിധാനം.