സവർക്കറായി രൺദീപ് ഹൂഡ
Monday 30 May 2022 6:09 AM IST
വിനായക് ദാമോദർ സവർക്കറുടെ ജീവിതത്തെ ആസ്പദമാക്കി ബോളിവുഡിൽ ഒരുങ്ങുന്ന സ്വതന്ത്ര വീർ സർവർക്കർ എന്ന ചിത്രത്തിൽ രൺദീപ് ഹൂഡ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സവർക്കറുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ഫസ്‌റ്റ് ലുക്ക് പുറത്തിറങ്ങിയത്.
മഹേഷ് മഞ്ജ്‌രേക്കർ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് സന്ദീപ് സിംഗും അമിത് ബി. മാധ്യാനിയും ചേർന്നാണ്. മഹാരാഷ്ട്രയിലെ വിവിധ സ്ഥലങ്ങൾ, ലണ്ടൻ, ആൻഡമാൻ ദ്വീപ് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷൻ. സവർക്കറുടെ 138-ാം ജന്മവാർഷിക ദിനത്തിലായിരുന്നു സിനിമയുടെ പ്രഖ്യാപനം.