'തെളിനീർ ഒഴുകും നവകേരളം സമ്പൂർണ്ണ ജല ശുചിത്വ യജ്ഞം '

Monday 30 May 2022 1:51 AM IST

നെടുമങ്ങാട്: സംസ്ഥാന സർക്കാരിന്റെ തെളിനീർ ഒഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി കരകുളം ഗ്രാമപഞ്ചായത്തിലെ മരുതൂർ ഏലാതോട് ശുചീകരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം മന്ത്രി ജി.ആർ. അനിൽ നിർവ്വഹിച്ചു. ആദ്യ ഘട്ടത്തിൽ അഞ്ച് വാർഡുകളിലാണ് ശുചീകരണം നടക്കുന്നത്. കരകുളം മരുതൂർ ജംഗ്ഷനിൽ വച്ച് നടന്ന ചടങ്ങിൽ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി അദ്ധ്യക്ഷത വഹിച്ചു. കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ യു. ലേഖാറാണി സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ചിത്രലേഖ, വാർഡ് മെമ്പർമാരായ ആശാ പ്രദീപ്, ഡി.ആർ. സന്തോഷ്, ആർ. ഗോപകുമാർ, പി.വി. ദീപാ, കെ ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.