രാജ്യസഭ: ബി. ജെ. പി സ്ഥാനാർത്ഥി ലിസ്റ്റ് , കണ്ണന്താനവും സുരേഷ് ഗോപിയും ഇല്ല

Sunday 29 May 2022 11:47 PM IST

ന്യൂഡൽഹി:രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി 16 സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചു. അൽഫോൻസ് കണ്ണന്താനത്തിന്റെയും സുരേഷ് ഗോപിയുടെയും പേരില്ലാത്ത പട്ടികയിൽ കർണാടകത്തിൽ നിന്ന് നിർമ്മല സീതാരാമനും മഹാരാഷ്ട്രയിൽ നിന്ന് പീയൂഷ് ഗോയലും ഇടം പിടിച്ചു. രാജ്യസഭാ കാലാവധി പൂർത്തിയാക്കിയ ന്യൂനപക്ഷകാര്യ മന്ത്രി മുക്തർ അബ്ബാസ് നഖ്വിയും പട്ടികയിലില്ല.

ലക്ഷ്‌മീകാന്ത് വാജ്പേയി, രാധാമോഹൻ അഗർവാൾ, ബാബുറാം നിഷാദ്, ദർശന സിംഗ്, സംഗീത യാദവ് എന്നിവരെ യു പിയിൽ നിന്ന് മത്സരിപ്പിക്കുന്നു. മഹാരാഷ്ട്രയിൽ അനിൽ ബോണ്ടെയും മത്സരിക്കുന്നു.