പു.ക.സ തലശ്ശേരി ടൗൺ കൺവൻഷൻ
Monday 30 May 2022 12:08 AM IST
തലശ്ശേരി: പുരോഗമന കലാസാഹിത്യ സംഘം തലശ്ശേരി ടൗൺ യൂണിറ്റ് കൺവെൻഷൻ സംസ്ഥാനകമ്മിറ്റി അംഗം ടി.എം. ദിനേശൻ ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന ഫോക്‌ലോർ അക്കാഡമി യുവപ്രതിഭ പുരസ്‌കാരം നേടിയ തലശ്ശേരിയിലെ യുവഗായിക സിമ്യാ ഹംദാൻ, പാലക്കാട് അട്ടപ്പാടി ഫിലിം ഫെസ്റ്റിവെലിൽ ഒന്നാം സ്ഥാനം നേടിയ സജിത്ത് നാലാം മൈൽ എന്നിവരെ ആദരിച്ചു. പ്രസിഡന്റ് എൻ.പി ജസീൽ അദ്ധ്യക്ഷത വഹിച്ചു. സുരാജ് ചിറക്കര, ആമിന മാളിയേക്കൽ, റാസിഖ്, ഫിറോസ്, അഷറഫ് ലാല, സജിത്ത് നാലാം മൈൽ, എൻ. രമേശൻ സംസാരിച്ചു ഭാരവാഹികൾ: എൻ. രമേശൻ (പ്രസിഡന്റ്), കളത്തിൽ ഹരീന്ദ്രൻ, റിംന, ഫാത്തിമ മാളിയേക്കൽ (വൈസ് പ്രസിഡന്റ് ), സി. റാഷിദ് (സെക്രട്ടറി), അഡ്വ. എം.വി മുഹമ്മദ് സലിം, പി.പി സാജിത, എ.പി ഫിറോസ് (ജോയിന്റ് സെക്രട്ടറി).