മെക്സിക്കോയിലും മങ്കിപോ‌ക്‌സ്

Monday 30 May 2022 3:18 AM IST

മെക്സിക്കോ സിറ്റി : മെക്സിക്കോയിലും മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചു. യു.എസിൽ സ്ഥിരതാമസമാക്കിയ 50കാരനിലാണ് രാജ്യത്തെ ആദ്യ കേസ് സ്ഥിരീകരിച്ചതെന്ന് മെക്സിക്കൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. ഇയാൾ നേരത്തെ നെതർലൻഡ്സ് സന്ദർശിച്ചിരുന്നു.

കഴിഞ്ഞ ദിവസം ലാറ്റിനമേരിക്കയിൽ ആദ്യ രണ്ട് മങ്കിപോക്സ് കേസുകൾ അർജന്റീനയിൽ കണ്ടെത്തിയിരുന്നു. അതേ സമയം, അയർലൻഡിലും ആദ്യ മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചെന്ന് അധികൃതർ വ്യക്തമാക്കി. ഇരുപതോളം രാജ്യങ്ങളിലായി 200ലധികം പേരിലാണ് ഇതുവരെ മങ്കിപോക്‌സ് സ്ഥിരീകരിച്ചതെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു.

Advertisement
Advertisement