നാമാവശേഷമാകുമോ അറ്റ്‌ലാന്റിക് പഫിൻ?

Tuesday 31 May 2022 4:32 AM IST

ലണ്ടൻ: ബ്രിട്ടനിലെ ഏറ്റവും വലിയ കടല്‍പക്ഷി കോളനികളിലൊന്നായ ഐൽ ഒഫ് മേയിൽ വിരുന്നെത്തുന്ന അറ്റ്‌ലാന്റിക് പഫിനുകളുടെ എണ്ണം കുറയുന്നതായി കണ്ടെത്തി ഗവേഷകർ. ഭക്ഷ്യദൗർലഭ്യം അടക്കമുള്ള ഘടകങ്ങളാണിതിന് കാരണം. 1980-90 കളിലാണ് ഇവയുടെ എണ്ണത്തിൽ വൻ തോതിലുള്ള കുറവ് രേഖപ്പെടുത്താൻ തുടങ്ങിയത്. ആകെ പഫിനുകളുടെ 30 ശതമാനം 2000 ത്തിന്റെ മദ്ധ്യത്തോടെ നാമാവശേഷമായി.

ഇംഗ്ലണ്ടിലെ ഫാൺ ദ്വീപുകളിലും സ്ഥിതി വ്യത്യസ്തമല്ല. ഭക്ഷ്യലഭ്യത പോലെയുള്ള ഘടകങ്ങൾ ഇവിടെയും പഫിനുകളെ അലട്ടുന്നുണ്ട്. ഫാൺ ദ്വീപിൽ 2018 വരെ അംഗസംഖ്യ നിർണയം നടത്തിയിരുന്നു. എന്നാൽ, നാല് വർഷമായി ഇത് നടക്കുന്നില്ലെന്ന് ന്യൂകാസിൽ യൂണിവേഴ്‌സിറ്റിയിലെ ജന്തുശാസ്ത്രഞ്ജനായ റിച്ചാർഡ് ബീവൻ പറയുന്നു. കൂട് വിട്ട് അപൂർവമായി മാത്രമാണ് ഇവ പുറത്തിറങ്ങുക. ഇത് പലപ്പോഴും കൃത്യമായ അംഗസംഖ്യ നിർണയിക്കാൻ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും ബീവൻ വ്യക്തമാക്കി.

നിലവിൽ ഐൽ ഒഫ് മേയിലും ഫാൺ ദ്വീപ് എന്നിവിടങ്ങളിലുള്ള പഫിനുകളുടെ അംഗസംഖ്യ നിർണയം പുരോഗമിക്കുകയാണ്.

@ പ്രധാനപ്രശ്നം ഭക്ഷ്യദൗർലഭ്യം

പഫിനുകളുടെ പ്രധാന ആഹാരമാണ് ഈലുകളുടെ രൂപസാദൃശ്യമുള്ള മത്സ്യവിഭാഗത്തിൽപ്പെട്ട സാൻഡ് ഈലുകൾ. ഇവയുടെ അസാന്നിദ്ധ്യം പഫിനുകളുടെ എണ്ണം കുറയാനുള്ള പ്രധാന കാരണമായി.

സാൻഡ് ഈലുകളുടെ പ്രധാന ഭക്ഷണമായ പ്ലാങ്ക്ടണുകൾ ചൂട് കൂടുമ്പോൾ പ്രദേശം വിടുന്നു. ഇവയെ തേടി സാൻഡ് ഈലുകളും പോകുന്നതിനാൽ പഫിനുകളുടെ നിലനിൽപ്പിനെ അത് സാരമായി ബാധിക്കുന്നു. സമുദ്ര ജലത്തിലെ ചൂട് ഉയരുന്നതിനാൽ സാൻഡ് ഈലുകൾ തണുപ്പുള്ള പ്രദേശങ്ങളിലേക്ക് പോകാറുണ്ട്. ഇവയ്ക്ക് പിറകെ പോകുന്ന പഫിനുകളുടെ നിലനിൽപ്പിന് കടുപ്പമേറിയ കാലാവസ്ഥ ഭീഷണിയാണ്.

@ മറ്റ് കാരണങ്ങൾ

@ അമിത തോതിലുള്ള മത്സ്യബന്ധനം

@ മഴ

@ മലിനീകരണം

@ ആഗോളതാപനം

@ ഫാൺ ദ്വീപിൽ 2018-ല്‍ 42,474 പഫിൻ ജോഡികൾ ഉണ്ടായിരുന്നു

@ ഇപ്പോഴത് 36,211 ആയി കുറഞ്ഞു

@ വംശനാശ ഭീഷണിയിലെത്തിയത് 2003ൽ

@ 2003 മുൻപ് ഉണ്ടായിരുന്നത് 55,674 പഫിൻ ജോഡികൾ

@ 2008ൽഇത് 36,835 ആയി കുറഞ്ഞു

@ 2015ൽ ഇന്റർനാഷണൽ യൂണിയൻ ഫോർ ദി കൺസർവേഷൻ ഒഫ് നേച്വർ

ഇവയെ വംശനാശ ഭീഷണിയുള്ള വിഭാഗമായി പ്രഖ്യാപിച്ചു

Advertisement
Advertisement