ഉത്തര കൊറിയയിൽ ലോക്ക്ഡൗൺ നീക്കുന്നു

Tuesday 31 May 2022 4:44 AM IST

പ്യോ​ഗ്യാ​ങ്:​ ​ഉ​ത്ത​ര​ ​കൊ​റി​യ​യി​ൽ​ ​കൊ​വി​ഡ് ​കു​റ​യു​ന്ന​യി​ട​ങ്ങ​ളി​ൽ​ ​ലോ​ക്ക്ഡൗ​ൺ​ ​നീ​ക്കു​മെ​ന്ന് ​റി​പ്പോ​ർ​ട്ട്.​ ​ഞാ​യ​റാ​ഴ്ച​ ​ചേ​ർ​ന്ന​ ​പൊ​ളി​റ്റ് ​ബ്യൂ​റോ​യ്ക്ക് ​ശേ​ഷ​മാ​ണ് ​ലോ​ക്ക്ഡൗ​ൺ​ ​മാ​റ്റു​ന്നു​വെ​ന്ന് ​ഉ​ത്ത​ര​ ​കൊ​റി​യ​ൻ​ ​ഏ​കാ​ധി​പ​തി​ ​കിം​ ​ജോം​ഗ് ​ഉ​ൻ​ ​അ​റി​യി​ച്ച​ത്.​ ​
അ​തി​ർ​ത്തി​ ​രാ​ജ്യ​മാ​യ​ ​ചൈ​ന​യി​ൽ​ ​കേ​സു​ക​ൾ​ ​ഉ​യ​രു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​ലോ​ക്ക്ഡൗ​ൺ​ ​മാ​റ്റു​ന്ന​തെ​ന്ന​ത് ​ശ്ര​ദ്ധേ​യ​മാ​ണ്.
അതേസമയം, ചൈ​നീ​സ് ​ന​ഗ​ര​മാ​യ​ ​ഷാ​ങ്ഹാ​യി​ലെ​ ​കൊ​വി​ഡ് ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​നാ​ളെ​ ​മു​ത​ൽ​ ​നീ​ക്കും.​ ​കൊ​വി​ഡ് ​കേ​സു​ക​ൾ​ ​കു​റ​ഞ്ഞ​തോ​ടെ​യാ​ണി​ത്.​ ​
രോ​ഗ​വ്യാ​പ​നം​ ​കു​റ​ഞ്ഞ​തോ​ടെ​ ​ബീ​ജിം​ഗി​ലും​ ​നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ​ ​ഇ​ള​വ് ​വ​രു​ത്തി.​ ​പൊ​തു​ഗ​താ​ഗ​ത​ ​സം​വി​ധാ​ന​ങ്ങ​ൾ​ ​വീ​ണ്ടു​മാ​രം​ഭി​ച്ചു.​ ​ഷോ​പ്പിം​ഗ് ​മാ​ളു​ക​ൾ​ ​തു​റ​ന്നു.

Advertisement
Advertisement