കുഞ്ഞിന്റെ ശസ്ത്രക്രിയ വൈകിയത് അന്വേഷിക്കാൻ ഉത്തരവ്

Tuesday 31 May 2022 12:32 AM IST

തിരുവനന്തപുരം: കതകിനിടയിൽപ്പെട്ട് കൈവിരലുകൾക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിന് ശസ്ത്രക്രിയയ്ക്കായി 36 മണിക്കൂർ ജലപാലനമില്ലാതെ കാത്തിരിക്കേണ്ടിവന്ന സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നാലാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടു.

ജനറൽ ആശുപത്രിയിൽ നിന്നാണ് അസാം സ്വദേശികളുടെ മകളെ മെഡിക്കൽ കോളേജാശുപത്രിയിലേക്ക് റഫർ ചെയ്തത്. അനസ്തീഷ്യ, ഓർത്തോ, പ്ലാസ്റ്റിക് സർജറി വിഭാഗങ്ങളിലെ ഡോക്ടർമാർക്കെതിരെയാണ് പരാതി. പ്ലാസ്റ്റിക് സർജറി വിഭാഗം ഡോക്ടർ പരിക്ക് ഗുരുതരമില്ലെന്നു പറഞ്ഞ് ശസ്ത്രക്രിയ വൈകിപ്പിച്ചെന്നും പിറ്റേന്ന് അനസ്തീഷ്യ നടപടിക്രമങ്ങൾ പൂർത്തിയാക്കിയെങ്കിലും പ്ലാസ്റ്റിക് സർജൻ ജോലിക്ക് വന്നില്ലെന്നും പരാതിയിലുണ്ട്. പകരം ഉണ്ടായിരുന്ന ഡോക്ടർമാർ ശസ്ത്രക്രിയ്ക്ക് തയ്യാറായില്ല. ഇത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്ന് പരാതിയിൽ രാഗം റഹിം പറയുന്നു.

Advertisement
Advertisement