ഒരുക്കങ്ങൾ പൂർത്തിയാക്കി എൻ.സുജയ പടിയിറങ്ങി.

Wednesday 01 June 2022 12:00 AM IST

കോട്ടയം. സ്‌കൂൾ തുറക്കലിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി, അടുത്തയാൾക്ക് ചുമതല കൈമാറി മൂന്ന് പതിറ്റാണ്ടത്തെ സേവനത്തിനൊടുവിൽ വിദ്യാഭ്യാസ ഉപഡയറക്ടർ എൻ.സുജയ വിരമിച്ചു. 1989 ജൂൺ ഒന്നിന് ഫിസിക്കൽ സയൻസ് അദ്ധ്യാപികയായി കോഴിക്കോട് നടുവണ്ണൂർ ജി.എച്ച്.എസിലാണ് ജോലിയിൽ പ്രവേശിച്ചത്. തുടർന്ന് ചെറുവണ്ണൂർ, വെച്ചൂർ, കലവൂർ,ചുനക്കര എന്നിവിടങ്ങളിൽ ജോലിചെയ്തു. 2011 ൽ കുട്ടനാട് കുപ്പപ്പുറം ജി.എച്ച്.എസിൽ പ്രധാനദ്ധ്യാപികയായി. കുടശ്ശനാട്, പയ്യനല്ലൂർ, കൊല്ലകടവ് ഹൈസ്‌കൂളുകളിലും പ്രധാനദ്ധ്യാപികയായിരുന്നു. 2019-ൽ ചേർത്തല ഡി.ഇ.ഒ ആയി. 2021 നവംബറിലാണ് വിദ്യാഭ്യാസ ഉപഡയറക്ടറായി കോട്ടയത്തെത്തിയത്. ആലപ്പുഴ ഇടക്കുന്നം ചാരുംമൂട് കൗസ്തുഭം വീട്ടിലാണ് താമസം. ഭർത്താവ്: റിട്ട.കെ.എസ്.ഇ.ബി എക്‌സിക്യൂട്ടീവ് എൻജിനീയർ മധുസൂദനൻ . മക്കൾ: പാർവതി, ഉണ്ണിക്കൃഷ്ണൻ.

എൻ.സുജയ പറയുന്നു.

മൂന്നു ജില്ലകളിൽ ജോലി ചെയ്യാനും നൂറുകണക്കിന് ശിഷ്യരെ സ്വന്തമാക്കാനും കഴിഞ്ഞതു ഭാഗ്യമായി കാണുന്നു. കുട്ടികളുടെ ലോകത്തുനിന്ന് വിടവാങ്ങുന്നതിൽ വിഷമമുണ്ട്.

Advertisement
Advertisement