പീഡന കേസിൽ അറസ്റ്റിൽ.

Wednesday 01 June 2022 12:00 AM IST

കട്ടപ്പന. മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച കേസിൽ നാല് യുവാക്കൾ അറസ്റ്റിൽ. സഹോദരങ്ങളായ മാട്ടുക്കട്ട അമ്പലത്തിങ്കൽ എബിൻ (23),ആൽബിൽ (21), മാട്ടുക്കട്ട കുന്നപ്പള്ളിമറ്റം റെനിമോൻ (22), ചെങ്കര തുരുത്തിൽ റോഷൻ (26) എന്നിവരാണ് അറസ്റ്റിലായത്. യുവതിയുമായി സമൂഹമാദ്ധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു.

കുടുംബപ്രശ്നത്തെ തുടർന്ന് പീഡന വിവരം പുറത്തറിഞ്ഞ യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. നാല് മാസത്തിനിടയിൽ പല തവണ പ്രതികൾ പെൺകുട്ടിയെ പീഡനത്തിനിരയാക്കി. റെനിമോനാണ് ആദ്യം അടുപ്പം സ്ഥാപിക്കുകയും പീഡിപ്പിക്കുകയും ചെയ്തതത്. തുടർന്ന് ആൽബിനും എബിനും നമ്പർ കൈമാറുകയായിരുന്നു.

Advertisement
Advertisement