ജി.എസ്.ടി: കേരളത്തിന് 5,693 കോടി

Wednesday 01 June 2022 12:51 AM IST

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സംസ്ഥാനങ്ങൾക്ക് മേയ് മാസം വരെയുള്ള 86,912 കോടി രൂപ ജി.എസ്.ടി കുടിശ്ശിക കേന്ദ്ര ധനമന്ത്രാലയം ഒരുമിച്ചു നൽകി. കേരളത്തിന് 5,693 കോടി രൂപ ലഭിക്കും. 86,912 കോടി രൂപയിൽ 25,000 കോടി രൂപ മാത്രമാണ് നഷ്‌ടപരിഹാര സെസ് ഫണ്ടിൽ നിന്നുള്ളത്. ബാക്കി കേന്ദ്രത്തിന്റെ സെസ് ഫണ്ടിൽ നിന്നാണ്. ജനുവരി വരെയുള്ള കുടിശ്ശികയായ 47,617 കോടി രൂപയും ഫെബ്രുവരി-മാർച്ച് വരെ 21,322 കോടിയും ഏപ്രിൽ, മേയ് കുടിശ്ശികയായ 17,973 കോടി രൂപയും ചേർത്താണ് 86,912 കോടി രൂപ നൽകിയത്.

Advertisement
Advertisement