അശ്ലീല വീഡിയോ കൈമാറിയ 'ബുദ്ധികേന്ദ്രം' വിദേശത്ത്

Wednesday 01 June 2022 12:52 AM IST

കൊച്ചി: തൃക്കാക്കരയിലെ ഇടതു സ്ഥാനാർത്ഥി ഡോ. ജോ ജോസഫിന്റേതെന്ന വ്യാജേന അശ്ലീല ദൃശ്യം പ്രചരിപ്പിച്ച കേസിൽ വീഡിയോ കൈമാറിയ പ്രവാസിയെ പൊലീസ് തിരിച്ചറിഞ്ഞു. ആലപ്പുഴ അരൂക്കുറ്റി സ്വദേശിയായ ഇയാളെ നാട്ടിലെത്തിക്കാൻ നടപടികൾ ആരംഭിച്ചു. അശ്ലീല ദൃശ്യം ട്വിറ്ററിൽ അപ്‌ലോഡ് ചെയ്ത മലപ്പുറം കോട്ടക്കൽ സ്വദേശി അബ്ദുൾ ലത്തീഫിനെ (43) ഇന്നലെ അറസ്റ്റു ചെയ്തു ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം ലഭിച്ചത്. ഇയാളെ കോയമ്പത്തൂരിൽ നിന്നാണ് കൊച്ചി പൊലീസിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.

ലത്തീഫിന് വീഡിയോ കൈമാറിയ അരൂക്കുറ്റി സ്വദേശി നബീൽ (49), ഇയാൾക്ക് വീഡിയോ നൽകിയ ആലപ്പുഴ വടുതല സ്വദേശി നൗഫൽ (41) എന്നിവരെയും അറസ്റ്റു ചെയ്തു. പ്രവാസിയായ അരൂക്കുറ്റി സ്വദേശിയിൽ നിന്ന് നൗഫലിനാണ് ആദ്യം വീഡിയോ ലഭിച്ചത്. ഇത് നബീലിന് കൈമാറി. നബീലിൽ നിന്ന് ലഭിച്ച വീഡിയോ അബ്ദുൾ ലത്തീഫ് ട്വിറ്ററിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു. വ്യാജ പ്രൊഫൈൽ ഉണ്ടാക്കി വീഡിയോ പ്രചരിപ്പിച്ച ആളുടെ വിവരങ്ങൾ കഴിഞ്ഞ ദിവസം ട്വിറ്റർ അധികൃതർ കൊച്ചി പൊലീസ് കമ്മിഷണർക്ക് കൈമാറിയിരുന്നു.

 ല​ത്തീ​ഫ് ​ലീ​ഗി​ന്റെ​ ​സൈ​ബ​ർ​ ​ഗു​ണ്ട​:​ ​സി.​പി.​എം

​തൃ​ക്കാ​ക്ക​ര​യി​ലെ​ ​എ​ൽ.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​ജോ​ ​ജോ​സ​ഫി​നെ​തി​രെ​ ​വ്യാ​ജ​വീ​ഡി​യോ​ ​ഇ​റ​ക്കി​യ​തി​ന് ​പി​ടി​യി​ലാ​യ​ ​അ​ബ്ദു​ൾ​ ​ല​ത്തീ​ഫ് ​സ​ജീ​വ​ ​മു​സ്‌​ലിം​ ​ലീ​ഗ് ​പ്ര​വ​ർ​ത്ത​ക​നാ​ണെ​ന്ന് ​സി.​പി.​എം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​ഇ.​എ​ൻ.​മോ​ഹ​ൻ​ദാ​സ് ​പ​റ​ഞ്ഞു.​ ​ല​ത്തീ​ഫ് ​നേ​ര​ത്തെ​ ​നീ​ല​ച്ചി​ത്ര​ ​നി​ർ​മ്മാ​ണ​ ​കേ​സി​ൽ​ ​പി​ടി​യി​ലാ​യി​ട്ടു​ണ്ട്.​ ​യു.​ഡി.​എ​ഫ് ​നേ​തൃ​ത്വ​ത്തി​ന്റെ​ ​അ​റി​വോ​ടെ​യാ​ണ് ​പ്ര​തി​ ​വീ​ഡി​യോ​ ​അ​പ്‌​ലോ​ഡ് ​ചെ​യ്ത​ത്.​ ​നേ​ര​ത്തെ​ ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന​ ​ല​ത്തീ​ഫ് ​പി​ന്നീ​ട് ​ലീ​ഗി​ന്റെ​ ​സ​ജീ​വ​ ​സൈ​ബ​ർ​ ​പോ​രാ​ളി​യാ​യി​ .​ ​പ്ര​തി​യു​ടെ​ ​ഫേ​സ്ബു​ക്ക് ​പേ​ജി​ന്റെ​ ​ക​വ​ർ​ ​തൃ​ക്കാ​ക്ക​ര​യി​ലെ​ ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ക്ക് ​വോ​ട്ട​ഭ്യ​ർ​ത്ഥി​ച്ചു​ള്ള​താ​ണ്.​ ​ഫേ​സ്ബു​ക്ക് ​പ്രൊ​ഫൈ​ൽ​ ​ചി​ത്രം​ ​കോ​ട്ട​യ്ക്ക​ൽ​ ​മ​ണ്ഡ​ലം​ ​എം.​എ​ൽ.​എ​ ​ആ​ബി​ദ് ​ഹു​സൈ​ന്റേ​തും.

Advertisement
Advertisement