ഷണ്മുഖദാസിന്റെ സിനിമാ കാഴ്ചപ്പാടുകൾക്ക് അനേകം അടരുകൾ: കെ.പി. കുമാരൻ

Wednesday 01 June 2022 12:00 AM IST
ഐ. ഷൺമുഖദാസ്

തൃശൂർ: ചലച്ചിത്ര നിരൂപകനും അദ്ധ്യാപകനുമായ ഐ. ഷണ്മുഖദാസിന്റെ സിനിമയെ സംബന്ധിച്ചുള്ള കാഴ്ചപ്പാടുകൾക്ക് അനേകം അടരുകളുണ്ടെന്ന് സംവിധായകൻ കെ.പി. കുമാരൻ. പണമുള്ളതും പണമില്ലാത്തതും എന്നിങ്ങനെ രണ്ടുതരം സിനിമകൾ ഉള്ളതിൽ അദ്ദേഹം പണമില്ലാത്ത സിനിമയുടെ ഉപാസകനാണ്.

സിനിമാ നിരൂപകരുടെ അന്താരാഷ്ട്ര സംഘടനയായ ഫിപ്രസി ഏർപ്പെടുത്തിയ സത്യജിത് റേ പുരസ്കാരം ലഭിച്ച ഐ. ഷൺമുഖദാസിന് നവചിത്ര ഫിലിം സൊസൈറ്റി നൽകിയ സ്വീകരണത്തിൽ ഉപഹാരം സമർപ്പിക്കുകയായിരുന്നു കെ.പി. കുമാരൻ.

പി. ബാലചന്ദ്രൻ അദ്ധ്യക്ഷനായി. പി.എൻ. ഗോപീകൃഷ്ണൻ, കെ. അരവിന്ദാക്ഷൻ. ഡോ. ജാനകി, ഫാ. ബെന്നി ബനഡിക്ട്, പ്രിയനന്ദനൻ, ഷിബ അമീർ എന്നിവർ സംബന്ധിച്ചു. നവചിത്ര ഫിലിം സൊസൈറ്റി സെക്രട്ടറി ടി.യു. ഷാജി സ്വാഗതവും പ്രസിഡന്റ് ജിജി ജോഗി നന്ദിയും പറഞ്ഞു.

സി​വി​ൽ​ ​സ​ർ​വീ​സ് കോ​ച്ചിം​ഗ്
തൃ​ശൂ​ർ​:​ ​കേ​ര​ളാ​ ​ബീ​ഡി,​ ​ചു​രു​ട്ട് ​തൊ​ഴി​ലാ​ളി​ ​ക്ഷേ​മ​നി​ധി​ ​ബോ​ർ​ഡി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തി​ട്ടു​ള്ള​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​മ​ക്ക​ൾ​ക്കും​ ​ആ​ശ്രി​ത​ർ​ക്കും​ ​കേ​ര​ള​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ലേ​ബ​ർ​ ​ആ​ൻ​ഡ് ​എം​പ്ലോ​യ്‌​മെ​ന്റി​ന്റെ​ ​(​കി​ലെ​)​ ​കീ​ഴി​ലു​ള്ള​ ​ഐ.​എ.​എ​സ് ​അ​ക്കാ​ഡ​മി​യി​ൽ​ ​സി​വി​ൽ​ ​സ​ർ​വീ​സ് ​പ്രി​ലി​മി​ന​റി​/​മെ​യി​ൻ​സ് ​പ​രീ​ക്ഷ​യ്ക്കു​ള്ള​ ​കോ​ച്ചിം​ഗി​ന് ​അ​പേ​ക്ഷി​ക്കാം.
ഏ​തെ​ങ്കി​ലും​ ​വി​ഷ​യ​ത്തി​ലു​ള്ള​ ​ബി​രു​ദ​മാ​ണ് ​യോ​ഗ്യ​ത.​ ​ഒ​രു​ ​വ​ർ​ഷ​മാ​ണ് ​കോ​ഴ്‌​സ്.​ ​ചേ​രാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ ​ബോ​ർ​ഡി​ൽ​ ​നി​ന്ന് ​വാ​ങ്ങി​യ​ ​ആ​ശ്രി​ത​ത്വ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​സ​ഹി​തം​ ​എ​ക്‌​സി​ക്യൂ​ട്ടി​വ് ​ഡ​യ​റ​ക്ട​ർ,​ ​കേ​ര​ള​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ലേ​ബ​ർ​ ​ആ​ൻ​ഡ് ​എം​പ്ലോ​യ്‌​മെ​ന്റ്
ഓ​ഫീ​സി​ൽ​ 13​ന​കം​ ​അ​പേ​ക്ഷി​ക്ക​ണം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ളും​ ​അ​പേ​ക്ഷാ​ ​ഫോ​മും​ ​w​w​w.​K​i​l​e.​k​e​r​a​l​a.​g​o​v.​i​n​ ​എ​ന്ന​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​ല​ഭ്യ​മാ​ണ്.​ ​ഫോ​ൺ​:​ 0471​ ​-​ 2309012.
തൃ​ശൂ​ർ​:​ ​മോ​ട്ടോ​ർ​ ​തൊ​ഴി​ലാ​ളി​ ​ക്ഷേ​മ​നി​ധി​യി​ൽ​ ​അം​ഗ​ങ്ങ​ളാ​യ​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​മ​ക്ക​ൾ​ക്കും​ ​ആ​ശ്രി​ത​ർ​ക്കും കി​ല​യി​ൽ​ ​ഐ.​എ.​എ​സ് ​അ​ക്കാ​ഡ​മി​യി​ൽ​ 20​ ​മു​ത​ൽ​ ​ഒ​രു​ ​വ​ർ​ഷം​ ​നീ​ളു​ന്ന​ ​സി​വി​ൽ​ ​സ​ർ​വീ​സ് ​പ്രി​ലി​മി​ന​റി​ ​പ​രീ​ക്ഷ​യ്ക്കു​ള്ള​ ​കോ​ച്ചിം​ഗ് ​ക്ലാ​സു​ക​ൾ​ ​ആ​രം​ഭി​ക്കു​ന്നു.​ ​ യോ​ഗ്യ​ത​ ​ബി​രു​ദം.​ ​അ​പേ​ക്ഷ​ ​സം​ബ​ന്ധി​ച്ച​ ​ലി​ങ്ക് ​w​w​w.​k​i​l​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​ല​ഭ്യ​മാ​ണ്.​ ​അ​വ​സാ​ന​ ​തീ​യ​തി​ 13.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​:​ 0487​ 2446545.

Advertisement
Advertisement