നേപ്പാൾ വിമാനാപകടം: ബ്ലാക്ക് ബോക്സ് കണ്ടെത്തി

Wednesday 01 June 2022 3:29 AM IST

കാഠ്മണ്ഡു : നേപ്പാളിലെ മസ്താംഗ് ജില്ലയിൽ ഞായറാഴ്ച തകർന്ന് വീണ താര എയർ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് ( കോക്ക്‌പിറ്റ് വോയ്‌സ് റെക്കോഡർ ) കണ്ടെത്തിയെന്ന് നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. അപകടത്തിൽ മരിച്ച നാല് ഇന്ത്യക്കാരടക്കം 22 യാത്രക്കാരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. കാഠ്മണ്ഡുവിൽ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.

അതേ സമയം, അപകടത്തിന് കാരണം മോശം കാലാവസ്ഥയാണെന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷം സിവിൽ ഏവിയേഷൻ അതോറി​റ്റി വ്യക്തമാക്കി. അപകട കാരണം കണ്ടെത്താൻ സീനിയർ എയറോനോട്ടിക്കൽ എൻജിനീയർ രതീഷ് ചന്ദ്രലാൽ സുമന്റെ നേതൃത്വത്തിൽ അഞ്ചംഗ അന്വേഷണ കമ്മിഷനെ നിയമിച്ചു. ഇടത്തേക്ക് തിരിയുന്നതിന് പകരം വിമാനം വലത്തേക്ക് തിരിയുകയും പർവതത്തിൽ ഇടിക്കുകയുമായിരുന്നു എന്നാണ് നിഗമനം.

Advertisement
Advertisement