പോപ്പുലർ ഫ്രണ്ടിന്റെ 68 ലക്ഷം മരവിപ്പിച്ചു

Thursday 02 June 2022 12:41 AM IST

ന്യൂഡൽഹി: കള്ളപ്പണക്കേസിൽ പോപ്പുലർ ഫ്രണ്ട് ഒാഫ് ഇന്ത്യയുടെയും (പി.എഫ്.ഐ) പോഷക സംഘടനകളുടെയും പേരുകളിലുള്ള 23 ബാങ്ക് അക്കൗണ്ടുകളിലെ 68,62,081 രൂപ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് മരവിപ്പിച്ചു. പി.എഫ്.ഐയുടെ 23 അക്കൗണ്ടുകളിലുള്ള 59ലക്ഷം രൂപയും പോഷക സംഘടനയായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ (ആർ.ഐ.എഫ്) പേരിലുള്ള പത്ത് അക്കൗണ്ടുകളിലെ 9.50 ലക്ഷം രൂപയും ഇതിൽ ഉൾപ്പെടുന്നു.

2009 മുതൽ പി.എഫ്.ഐയുടെ അക്കൗണ്ടുകളിലേക്ക് 60 കോടി രൂപയിലധികം എത്തിയെന്ന് ഇ.ഡി കണ്ടെത്തി. 2010ന് ശേഷം 58 കോടി രൂപയോളം അനുഭാവികളിൽ നിന്നുള്ള സംഭാവന എന്ന വ്യാജേന അക്കൗണ്ടുകളിൽ വന്നുവെന്നും ഇ.ഡി പറയുന്നു. ഗൾഫ് രാജ്യങ്ങളിൽ നിന്ന് അനധികൃതമായി തുക വന്നിട്ടുണ്ട്. അനുഭാവികളുടെയും ഭാരവാഹികളുടെയും അംഗങ്ങളുടെയും അവരുടെ ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ച ശേഷം അത് സംഘടനയുടെ അക്കൗണ്ടിലേക്ക് മാറ്റുന്നതാണ് രീതി.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം പ്രകാരം ഇ.ഡി ലഖ്‌നൗ കോടതിയിൽ സമർപ്പിച്ച പ്രൊസീക്യൂഷൻ പരാതിയുടെ തുടർച്ചയായാണ് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കൽ

Advertisement
Advertisement