റം​ലാ​ബീ​വി​ ​വ​ധം​ ​:​പ്ര​തി​ക്ക്ജീ​വ​പ​ര്യ​ന്തം​ ​ക​ഠി​ന​ത​ട​വ്

Thursday 02 June 2022 5:00 AM IST

അ​ടൂ​ർ​:​ ​പ​ഴ​കു​ളം​ ​പ​ടി​ഞ്ഞാ​റ് ​യൂ​നു​സ് ​മ​ൻ​സി​ലി​ൽ​ ​യൂ​സ​ഫി​ന്റെ​ ​ഭാ​ര്യ​ ​റം​ലാ​ബീ​വി​യെ​ ​(42​)​ ​കൊ​ല​പ്പെ​ടു​ത്തി​ ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ​ ​ക​വ​ർ​ന്ന​ ​കേ​സി​ൽ​ ​പ​ത്ത​നം​തി​ട്ട​ ​കു​മ്പ​ഴ​ ​കു​ല​ശേ​ഖ​ര​പേ​ട്ട​യി​ൽ​ ​മൗ​ത​ണ്ണ​ൻ​ ​പു​ര​യി​ട​ത്തി​ൽ​ ​മു​ഹ​മ്മ​ദ് ​ഷി​ഹാ​ബിന് ​(46​)​ ​ജീ​വ​പ​ര്യ​ന്തം​ ​ക​ഠി​ന​ ​ത​ട​വ്.​ ​പ​ത്ത​നം​തി​ട്ട​ ​അ​ഡീ​ഷ​ണ​ൽ​ ​സെ​ഷ​ൻ​സ്‌​ ​കോ​ട​തി​ ​ന​മ്പ​ർ​ 4​ ​ജ​ഡ്ജ് ​പി.​പി.​ ​പൂ​ജ​യാ​ണ് ​ശി​ക്ഷ​വി​ധി​ച്ച​ത്.​ ​കൊ​ല​പാ​ത​ക​ത്തിന് ജീ​വ​പ​ര്യ​ന്ത​വും​ 25,000​ ​രൂ​പ​ ​പി​ഴ​യും​ ​വീ​ട്ടി​ൽ​ ​അ​തി​ക്ര​മി​ച്ചു​ ​ക​ട​ന്ന​തി​നും​ ​ക​വ​ർ​ച്ച​ ​ന​ട​ത്തി​യ​തി​നും​ 7​ ​വ​ർ​ഷം​ ​വീ​തം​ ​ക​ഠി​ന​ ​ത​ട​വും​ 10,000​ ​രൂ​പ​ വീ​തം​ ​പി​ഴ​യും​ ​ഒ​ടു​ക്ക​ണം.​ ​ശി​ക്ഷാ​ കാ​ലാ​വ​ധി​ക​ൾ​ ​ഒ​ന്നി​ച്ച് ​അ​നു​ഭ​വി​ച്ചാ​ൽ​ ​മ​തി.​ ​എ​ന്തെ​ങ്കി​ലും​ ​ബോ​ധി​പ്പി​ക്കാ​നു​ണ്ടോ​ ​എ​ന്ന​ ​കോ​ട​തി​യു​ടെ​ ​ചോ​ദ്യ​ത്തി​ന് ​പ്രാ​യ​മാ​യ​ ​അ​മ്മ​യും​ ​ഭാ​ര്യ​യും​ ​ര​ണ്ട് ​പെ​ൺ​കു​ട്ടി​ക​ളും​ ​അ​ട​ങ്ങു​ന്ന​ ​കു​ടും​ബ​ത്തി​ന്റെ​ ​ഏ​ക​ ​അ​ത്താ​ണി​യാ​ണ് ​താ​നെ​ന്നും​ ​അ​തി​നാ​ൽ​ ​ശി​ക്ഷ​യി​ൽ​ ​പ​ര​മാ​വ​ധി​ ​ഇ​ള​വ് ​അ​നു​വ​ദി​ക്ക​ണ​മെ​ന്നും​ ​പ്ര​തി​ ​പ​റ​ഞ്ഞു.​

​ ​വി​ധി​കേ​ൾ​ക്കാ​ൻ​ ​റം​ലാ​ബീ​വി​യു​ടെ​ ​ഭ​ർ​ത്താ​വ് ​യൂ​സ​ഫും,​ ​മ​ക​നും​ ​കോ​ട​തി​യി​ൽ​ ​എ​ത്തി​യി​രു​ന്നു.

കുറ്റകൃത്യം ഇങ്ങനെ

2013​ ​മാ​ർ​ച്ച് 11​ ​നാ​ണ് ​മു​ൻ​പ​രി​ച​യം​ ​ഉ​ണ്ടാ​യി​രു​ന്ന​ ​പ്ര​തി​ ​റം​ലാ​ബീ​വി​യു​ടെ​ ​വീ​ട്ടി​ൽ​ ​മ​റ്റാ​രു​മി​ല്ലാ​ത്തപ്പോൾ എത്തി​ ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ​ ​ക​ട​മാ​യി​ ​ആ​വ​ശ്യ​പ്പെ​ട്ട​ത്.​ ​വി​സ​മ്മ​തി​ച്ച​പ്പോ​ൾ​ ​ക​ഴു​ത്തി​ൽ​ ​ക​ത്തി​കൊ​ണ്ടു​ ​വെ​ട്ടി​ ​കൊ​ല​പ്പെ​ടു​ത്തി​ ​ആ​ഭ​ര​ണ​ങ്ങ​ൾ​ ​ക​വ​ർ​ന്നു​കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.​ ​

തെളിവുകൾ ഇല്ലാതിരുന്നിട്ടും

സാ​ഹ​ച​ര്യ​ ​തെ​ളി​വു​ക​ളോ​ ​ദൃ​ക്സാ​ക്ഷി​ക​ളോ​ ​ഇ​ല്ലാ​ത്ത​ ​കേ​സി​ൽ​ ​അ​ടൂ​ർ​ ​പൊ​ലീ​സ് ​സൈ​ബ​ർ​ ​സെ​ല്ലി​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​ന​ട​ത്തി​യ​ ​അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ​പ്ര​തി​ ​പി​ടി​യി​ലാ​യ​ത്.

Advertisement
Advertisement