ചൈനയിൽ ഭൂചലനം : 4 മരണം

Thursday 02 June 2022 3:34 AM IST

ബീജിംഗ് : ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ യാ‌ആൻ നഗരത്തിൽ റിക്ടർ സ്‌കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. 4 മരിച്ചെന്നാണ് പ്രാഥമിക റിപ്പോർട്ട്. 14 പേർക്ക് പരുക്കേ​റ്റു. പ്രാദേശിക സമയം ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് ഭൂചലനമുണ്ടായത്. രക്ഷാപ്രവർത്തനം തുടരുകയാണ്. 4.5 തീവ്രതയിലെ തുടർ ചലനമുണ്ടായെന്നും റിപ്പോർട്ടുണ്ട്. 2008ൽ സിചുവാൻ പ്രവിശ്യയിലുണ്ടായ 7.9 തീവ്രതയിലെ ശക്തമായ ഭൂചലനത്തിൽ 90,000 പേർ കൊല്ലപ്പെട്ടിരുന്നു.

Advertisement
Advertisement