കാലവർഷം: അപകടഭീഷണി ഉയർത്തുന്ന മരക്കൊമ്പുകൾ മുറിച്ചുമാറ്റണം

Thursday 02 June 2022 5:38 AM IST

തിരുവനന്തപുരം: കാലവർഷത്തെ തുടർന്ന് ശക്തമായ മഴയ്ക്കും കാറ്റിനും സാദ്ധ്യതയുള്ളതിനാൽ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റാൻ എല്ലാവകുപ്പ് തലവന്മാരും ശ്രദ്ധിക്കണമെന്ന് കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ നിർദ്ദേശിച്ചു. വകുപ്പ് തലവന്മാർ അവരവരുടെ വകുപ്പിനു കീഴിലുള്ള പ്രദേശങ്ങളിലെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അവരുടെ അധീനതയിലുള്ള പ്രദേശങ്ങളിലെയും മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചുമാറ്റണം.നാശനഷ്ടം ഏറ്റവും കുറഞ്ഞ രീതിയിൽ വേണം ഇവ മുറിക്കാൻ.മറ്റുള്ളവരുടെ ജീവനും സ്വത്തിനും ഭീഷണിയായി സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിൽ നിൽക്കുന്ന മരങ്ങളുണ്ടെങ്കിൽ അവയുടെ ശിഖരങ്ങൾ മുറിച്ചുമാറ്റാൻ ബന്ധപ്പെട്ട ഉടമയ്ക്ക് തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികൾ നോട്ടീസ് നൽകണം.അപകടകരമായ വൃക്ഷങ്ങൾ പൂർണമായും മുറിച്ചു മാറ്റണമെങ്കിൽ അതിനുള്ള അനുമതിക്കായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ സെക്രട്ടറി,വില്ലേജ് ഓഫീസർ,പ്രദേശത്തെ വനം റേഞ്ച് ഓഫീസർ എന്നിവരടങ്ങുന്ന സമിതിയുടെ ശുപാർശ സഹിതം വിശദമായ റിപ്പോർട്ട് സമർപ്പിച്ച് കളക്ടറുടെ അനുമതി വാങ്ങണം.

Advertisement
Advertisement