കഞ്ചാവുമായി യുവാവ് പിടിയിൽ

Friday 03 June 2022 12:42 AM IST

കായംകുളം: ഭാര്യയുടെ വീട്ടീൽ ഒളിപ്പിച്ചിരുന്ന ഒരു കിലോ മുപ്പത് ഗ്രാം കഞ്ചാവുമായി യുവാവിനെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണപുരം കാപ്പിൽ മേക്ക് പാലക്കാവിൽ തറയിൽ വീട്ടിൽ മനു (25) ആണ് പിടിയിലായത്.

കീരിക്കാട് കണ്ണമ്പള്ളി ഭാഗത്തുള്ള മനുവിന്റെ ഭാര്യവീട്ടിൽ നടത്തിയ പരിശോധനയിലാണ് അടുക്കളയിൽ വിറകിനിടയിൽ പ്ലാസ്റ്റിക് ചാക്കിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.

നാഷണൽ പെർമിറ്റ് ലോറിയിൽ ഡ്രൈവറായി പോകുന്ന മനു അന്യ സംസ്ഥാനങ്ങളിൽ നിന്നാണ് കഞ്ചാവ് വില്പനക്കായി കൊണ്ടു വരുന്നത്. നേരത്തേ കായംകുളം പൊലീസ് സ്റ്റേഷനിൽ പോക്സോ കേസിലും പ്രതിയായിട്ടുണ്ട് മനു. ജില്ലാ പൊലീസ് മേധാവി ജെ. ജയ്ദേവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. ബിനുകുമാർ, കായംകുളം ഡിവൈ എസ്.പി. അലക്സ് ബേബി എന്നിവരുടെ മേൽനോട്ടത്തിൽ സി.ഐ ജയകുമാർ ,എസ്.ഐ ശ്രീകുമാർ ,ഡാൻസാഫ് അംഗങ്ങളായ എസ്.ഐ സന്തോഷ്, എസ്.ഐ ഇല്യാസ്, പൊലീസുകാരായ മുഹമ്മദ് ഷാഫി, ഹരികൃഷ്ണൻ, ഉല്ലാസ്, കായംകുളം പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരായ ശ്യാം,റീന,ഷാജിമോൻ, ശ്രീരാജ് , സുരേഷ്, സോനു എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.

Advertisement
Advertisement