ഗുരുവായൂരിൽ വഴിപാടായി ലഭിച്ച മഹീന്ദ്ര ഥാർ പുനർലേലം ചെയ്യുന്നു

Friday 03 June 2022 1:46 AM IST

ഗുരുവായൂർ : ലേലത്തെ തുടർന്ന് വിവാദത്തിലായ ഗുരുവായൂർ ക്ഷേത്രത്തിന്റെ മഹീന്ദ്ര ഥാർ പുനർലേലം ചെയ്യുന്നു. ഈ മാസം ആറിന് രാവിലെ 11 ന് തെക്കുഭാഗത്തെ പന്തലിലാണ് ലേലം നടക്കുക. കഴിഞ്ഞ ഡിസംബർ നാലിന് മഹീന്ദ്ര ഗ്രൂപ്പ് വഴിപാടായി നൽകിയ ഥാർ ഡിസംബർ 18 ന് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ലേലം ചെയ്തിരുന്നു. കൊച്ചി ഇടപ്പള്ളി സ്വദേശി അമൽ മുഹമ്മദ് അലി 15.10 ലക്ഷത്തിന് കാർ ലേലത്തിൽ പിടിച്ചിരുന്നു.
ലേലത്തിൽ ഒരാൾ മാത്രമാണ് പങ്കെടുത്തത്. 15 ലക്ഷം രൂപ അടിസ്ഥാന വില നിശ്ചയിച്ചായിരുന്നു ലേലം. അമൽ മുഹമ്മദിനായി ലേലത്തിൽ പങ്കെടുത്ത സുഭാഷ് പണിക്കർ 10,000 രൂപ ഉയർത്തി ലേലം വിളിക്കുകയായിരുന്നു. ഇതിനിടെ ലേലം ശരിയായ രീതിയിലല്ല നടന്നതെന്ന് ആരോപിച്ച് പരാതികൾ ഉയരുകയും ഹിന്ദു സേവാ സമിതി ഹൈക്കോടതിയിൽ പരാതി നൽകുകയും ചെയ്തു. ഇതേത്തുടർന്ന് ഇരുകക്ഷികളുമായി കൂടിക്കാഴ്ച നടത്തി തീരുമാനമെടുക്കാൻ ദേവസ്വം കമ്മിഷണറോട് കോടതി നിർദേശിച്ചു. തുടർന്ന് ദേവസ്വം കമ്മിഷണർ വീണ്ടും ലേലം നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇത്തവണ ലേലം വിളിക്കുന്നതിന് മുന്നോടിയായി കൂടുതൽ പ്രചാരണം നൽകിയിട്ടുണ്ട്. ലേലത്തിന് പുറമെ ടെൻഡറുമുണ്ട്. ഗുരുവായൂർ ദേവസ്വം ജീവനക്കാരൊഴികെ നിരതദ്രവ്യം അടവാക്കുന്നവർക്ക് മാത്രമേ ലേലത്തിൽ പങ്കെടുക്കാനാകൂ. നാൽപതിനായിരം രൂപയാണ് നിരതദ്രവ്യം. തിങ്കളാഴ്ച രാവിലെ പത്തര മണി വരെ ദേവസ്വം ഓഫീസ് തപാൽ വിഭാഗം ടെൻഡർ സ്വീകരിക്കും. 11 ന് തെക്കേ നടപന്തലിൽ വെച്ച് ഹാജരുള്ളവരുടെ സാന്നിദ്ധ്യത്തിൽ ആദ്യ ലേലം നടത്തും. വിശദ വിവരങ്ങൾക്ക് ഫോൺ : 0487 2556335.

ചി​ട്ടി​ ​ഫോ​ർ​മെ​ൻ​സ് ​അ​സോ. ര​ജ​ത​ ​ജൂ​ബി​ലി​ 4​ ​ന്

തൃ​ശൂ​ർ​:​ ​ഓ​ൾ​ ​കേ​ര​ള​ ​ചി​ട്ടി​ ​ഫോ​ർ​മെ​ൻ​സ് ​അ​സോ​സി​യേ​ഷ​ന്റെ​ ​ഒ​രു​ ​വ​ർ​ഷം​ ​നീ​ണ്ട​ ​ര​ജ​ത​ ​ജൂ​ബി​ലി​ ​ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് 4​ ​ന് ​സാ​ഹി​ത്യ​ ​അ​ക്കാ​ഡ​മി​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​തി​രി​തെ​ളി​യും.​ ​'​ചി​ട്ടി​ ​വ്യ​വ​സാ​യ​ത്തി​ൽ​ ​തു​ല്ല്യ​ ​നീ​തി​'​ ​എ​ന്ന​തി​ലൂ​ന്നി​യാ​ണ് ​പ​രി​പാ​ടി​ക​ൾ​ ​രൂ​പ​ക​ൽ​പ​ന​ ​ചെ​യ്തി​രി​ക്കു​ന്ന​ത്.​ ​മ​ന്ത്രി​ ​അ​ഡ്വ.​കെ.​രാ​ജ​ൻ​ ​ജൂ​ബി​ലി​ ​ആ​ഘോ​ഷം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​അ​സോ​സി​യേ​ഷ​ൻ​ ​സ്ഥാ​പ​ക​ ​അം​ഗ​ങ്ങ​ളെ​ ​പി.​ബാ​ല​ച​ന്ദ്ര​ൻ​ ​എം.​എ​ൽ.​എ​ ​ആ​ദ​രി​ക്കും.
ഹെ​ൽ​പ്പ് ​ഡെ​സ്‌​ക് ​കെ.​കെ.​രാ​മ​ച​ന്ദ്ര​ൻ​ ​എം.​എ​ൽ.​എ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​ചി​ട്ടി​ ​ന​ട​ത്തി​പ്പി​ന്റെ​ ​കൈ​പ്പു​സ്ത​കം​ ​സ​നീ​ഷ് ​കു​മാ​ർ​ ​ജോ​സ​ഫ് ​എം.​എ​ൽ.​എ.​ ​പ്ര​കാ​ശ​നം​ ​ചെ​യ്യും.​ ​സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ​പു​റ​ത്തി​റ​ക്കു​ന്ന​ ​സ​പ്ലി​മെ​ന്റ് ​ആ​ൾ​ ​കേ​ര​ള​ ​അ​സോ​സി​യേ​ഷ​ൻ​ ​ഒ​ഫ് ​ചി​റ്റ് ​ഫ​ണ്ട്‌​സ് ​ചെ​യ​ർ​മാ​ൻ​ ​ഗീ​വ​ർ​ഗീ​സ് ​ബാ​ബു​ ​പ്ര​കാ​ശി​പ്പി​ക്കു​മെ​ന്നും​ ​ചെ​യ​ർ​മാ​ൻ​ ​ഡേ​വി​ഡ് ​ക​ണ്ണ​നാ​യ്ക്ക​ൽ,​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​വി.​ടി.​ജോ​ർ​ജ്ജ്,​ ​വൈ​സ് ​ചെ​യ​ർ​മാ​ൻ​ ​ബേ​ബി​ ​മൂ​ക്ക​ൻ,​ ​സി.​എ​ൽ.​ഇ​ഗ്‌​നേ​ഷ്യ​സ്,​ ​കെ.​വി.​ശി​വ​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു.

Advertisement
Advertisement