സൈക്കിൾ റാലി സംഘടിപ്പിച്ചു.

Saturday 04 June 2022 12:00 AM IST

കോട്ടയം. ലോക സൈക്കിൾ ദിനത്തിന്റെ ഭാഗമായി നെഹ്‌റു യുവകേന്ദ്രയുടെയും സീഡ്‌സ് സോഷ്യൽ ക്ലബ് ചീരഞ്ചിറയുടെയും സംയുക്താഭിമുഖ്യത്തിൽ ചങ്ങനാശ്ശേരി എസ്.ബി ഹയർ സെക്കൻഡറി സ്‌കൂളിന്റെ സഹകരണത്തോടെ ജില്ലാതല സൈക്കിൾറാലി സംഘടിപ്പിച്ചു. ഫാ.റോജി വലയിൽ ഫ്ലാഗ് ഒഫ് ചെയ്തു. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് വി.ജെ ലാലി ഉദ്ഘാടനം ചെയ്തു. വാഴപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു മൂലയിൽ, നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ എച്ച്.സച്ചിൻ, സീഡ്‌സ് സോഷ്യൽ ക്ലബ് പ്രസിഡന്റ് അഭിലാഷ് വർഗീസ്, നെഹ്‌റു യുവകേന്ദ്ര മാടപ്പള്ളി നാഷണൽ യൂത്ത് വോളന്റിയർ അരുൺ സായി കൃഷ്ണ, ആഷിക് എസ്.ആന്റണി എന്നിവർ പങ്കെടുത്തു.

Advertisement
Advertisement