ജമ്മുകാശ്മീർ സുരക്ഷ, അവലോകനം ചെയ്‌ത് അമിത് ഷാ

Saturday 04 June 2022 12:21 AM IST

ന്യൂഡൽഹി: കഴിഞ്ഞ ദിവസം രാജസ്ഥാൻ സ്വദേശിയായ ബാങ്ക് മാനേജർ അടക്കം കൊല്ലപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗം ജമ്മു-കാശ്മീർ സുരക്ഷ വിലയിരുത്തി. ഇന്നലെ ഉച്ചയ്‌ക്ക് മൂന്നുമണിക്ക് ആഭ്യന്തര മന്ത്രാലയ ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ, ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ജമ്മു-കാശ്‌മീർ ലെഫ്. ജനറൽ മനോജ് സിൻഹ, സി.ആർ.പി.എഫ് മേധാവി കുൽദീപ് സിംഗ്, ബി.എസ്.എഫ് മേധാവി പങ്കജ് സിംഗ്, ജമ്മുകാശ്‌മീർ ഡി.ജി.പി ദിൽബാഗ് സിംഗ് തുടങ്ങിയവർ പങ്കെടുത്തു.

കാശ്മീർ പണ്ഡിറ്റ് ആയ ഹൈസ്കൂൾ അദ്ധ്യാപികയെ സ്കൂളിന് വെളിയിൽ വച്ച് വെടിവച്ചു കൊന്നതിന്റെ ഞെട്ടൽ മാറും മുമ്പാണ് ബാങ്ക് മാനേജർ കൊലചെയ്യപ്പെട്ടത്. രണ്ടു സംഭവവും കുൽഗാം ജില്ലയിലാണ്. കാശ്മീർ പണ്ഡിറ്റുകളുടെ നേതൃത്വത്തിൽ പ്രതിഷേധം തുടങ്ങിയ സാഹചര്യത്തിലാണ് സർക്കാർ ഉന്നതതല യോഗം വിളിച്ചത്.

Advertisement
Advertisement