ലോക സൈക്കിൾ ദിനത്തിൽ സൈക്കിളോടിച്ച് തൃശൂർ എം.പി

Saturday 04 June 2022 12:19 AM IST
ലോ​ക​ ​സൈ​ക്കി​ൾ​ ​ദി​ന​ത്തി​ൽ​ ​തൃ​ശൂ​രി​ൽ​ ​നെ​ഹ്‌​റു​ ​യു​വ​കേ​ന്ദ്ര,​നാ​ഷ​ണ​ൽ സർ‍​വീ​സ് ​സ്‌​കീം,​ ​മ​റ്റ് ​സ​ർ‍​ക്കാ​ർ‍​ ​ഏ​ജൻ‍​സി​ക​ൾ‍,​ ​സ​ന്ന​ദ്ധ​ ​സം​ഘ​ട​ന​ക​ൾ‍,​ ​യൂ​ത്ത് ​ക്ല​ബ്ബു​കൾ‍,​ ​സൈ​ക്കി​ൾ അ​സോ​സി​യേ​ഷ​നു​കൾ എ​ന്നി​വ​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​ജി​ല്ലാ​ ​ത​ല​ ​സൈ​ക്കി​ൾ​ ​റാ​ലി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്ന​ ​ടി.​എ​ൻ​ ​പ്ര​താ​പ​ൻ​ ​എം.​പി

തൃശൂർ: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി യുവജനകാര്യ കായിക മന്ത്രാലയവും നെഹ്‌റു യുവകേന്ദ്രയും ലോക സൈക്കിൾ ദിനത്തോട് അനുബന്ധിച്ച് നടത്തിയ ജില്ലാതല സൈക്കിൾ റാലി ടി.എൻ. പ്രതാപൻ എം.പി ഫ്‌ളാഗ് ഓഫ് ചെയ്തു. തൃശൂർ കോർപറേഷൻ കൗൺസിലർ പൂർണിമ സുരേഷ് അദ്ധ്യക്ഷയായി.

ഹുസൂർ ശിരസ്തദാർ കെ.ജി. പ്രാൺസിംഗ് സൈക്കിൾ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഒ. നന്ദകുമാർ, ഡോ. ടി.വി. ബിനു , കെ. ശ്രീരാജ് എന്നിവർ പ്രസംഗിച്ചു. ടി.എൻ. പ്രതാപൻ എം.പിയുടെ നേതൃത്വത്തിൽ 150 ഓളം യുവതീയുവാക്കൾ അണിനിരന്ന സൈക്കിൾ റാലി നടന്നു. വിദ്യാർത്ഥി കോർണറിൽ നിന്നാരംഭിച്ച റാലി സ്വരാജ് റൗണ്ട് വലം വെച്ച് എം.ജി. റോഡിലൂടെ അയ്യന്തോൾ യുദ്ധസ്മാരകത്തിന് സമീപം സമാപിച്ചു.

Advertisement
Advertisement