കരാട്ടെ പരിശീലനം ആരംഭിച്ചു.

Sunday 05 June 2022 12:30 AM IST

കോട്ടയം . വനിതാശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ ഉഴവൂർ പഞ്ചായത്തിൽ കൗമാര പെൺകുട്ടികൾക്കുള്ള കരാട്ടെ പരിശീലനം ആരംഭിച്ചു. ആദ്യഘട്ടത്തിൽ 30 കുട്ടികൾക്കാണ് പരിശീലനം നൽകുക. മോൻസ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ പുതിയടത്തുചാലിൽ മുഖ്യപ്രഭാഷണം നടത്തി. പരിശീലനത്തിന്റെ ഭാഗമായി 80 ക്ലാസുകളാണ് നൽകുക. പങ്കെടുക്കുന്ന കുട്ടികൾക്ക് മുട്ട, പാൽ യൂണിഫോം ഉൾപ്പെടെ സൗജന്യമായി നൽകും. ശനി, ബുധൻ ദിവസങ്ങളിൽ പഞ്ചായത്ത് ഹാളിലാണ് പരിശീലനം.

Advertisement
Advertisement