പോസ്റ്റർ രചനാ മത്സരം

Sunday 05 June 2022 12:24 AM IST

ആലപ്പുഴ: ലോക ഭക്ഷ്യസുരക്ഷാ ദിനത്തോടനുബന്ധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഏഴിന് ജില്ലയിലെ പ്രൈമറി, ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനം കരസ്ഥമാക്കുന്നവർക്ക് യഥാക്രമം 2500, 1500, 1000 രൂപ സമ്മാനവും സർട്ടിഫിക്കറ്റും ലഭിക്കും. മത്സരാർത്ഥിയുടെ പേര്, വയസ്, വിലാസം, സ്‌കൂളിന്റെ പേര്, വിലാസം എന്നിവ ഉൾപ്പെടുത്തിയ അപേക്ഷയും സ്‌കൂൾ മേധാവിയുടെ കത്തും ആറിന് വൈകുന്നേരം നാലിനകം acfsalappuzha19@gmail.com എന്ന വിലാസത്തിൽ അയക്കണം. ഫോൺ : 8943346184, 7012788454, 9072627302, 6282129391 . ഇ-മെയിൽ ചെയ്യുന്നതിന് സ്‌കൂളിന്റെയോ മത്സരാർത്ഥിയുടെയോ ഇ മെയിൽ വിലാസം ഉപയോഗിക്കണം.

Advertisement
Advertisement