നഗരസഭാ തല പരിസ്ഥിതി ദിനാചരണം

Monday 06 June 2022 12:50 AM IST

ആലപ്പുഴ: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നഗരസഭാ ശതാബ്ദി മന്ദിരത്തിൽ ഫലവൃക്ഷതൈകൾ നട്ടു. കഴിഞ്ഞവർഷം മുൻ നഗരസഭ അദ്ധ്യക്ഷരുടെ പേരിൽ നട്ട മരങ്ങൾക്ക് സംരക്ഷണവേലി നിർമ്മിച്ചു. 52 വാർഡുകളിലേക്കും വൃക്ഷതൈകൾ നൽകി. മാലിന്യം വളമാക്കി കുട്ടികൾക്ക് കൃഷിപാഠം പകർന്നു നൽകൽ എന്ന ആശയത്തിനു അനുയോജ്യമായ പേര് നിർദ്ദേശിക്കുകയെന്ന നഗരസഭയുടെ നവമാദ്ധ്യമ കാമ്പയിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ശതാബ്ദി മന്ദിരത്തിലെ വൃക്ഷതൈ നടീൽ നഗരസഭാദ്ധ്യക്ഷ സൗമ്യരാജ് നിർവ്വഹിച്ചു. വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ, വികസന സ്റ്റാൻറിംഗ് കമ്മിറ്റി അദ്ധ്യക്ഷ ബിന്ദുതോമസ്, വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി അദ്ധ്യക്ഷ ആർ. വിനിത കൗൺസിലർമാരായ ബി.നസീർ, ജ്യോതിപ്രകാശ്, ഹെലൻ ഫെർണാണ്ടസ്, ആർ.രമേശ്, സിമിഷാഫിഖാൻ, നജിത ഹാരിസ്, കൃഷി ഓഫീസർ സീതാരാമൻ, രാഷ്ട്രീയപാർട്ടി, എ.ഡി.എസ് പ്രവർത്തകർ, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement