ആദ്യ പീഡനം ഹോട്ടൽ മുറിയിൽ തുറന്നു പറഞ്ഞ് കുബ്ര സേത്

Tuesday 07 June 2022 6:31 AM IST

സേക്രഡ് ഗെയിംസ് എന്ന വെബ് സീരിസിലൂടെ ശ്രദ്ധേയയായ നടി കുബ്ര സേത് താൻ നേരിട്ട ലൈംഗിക പീഡനം തുറന്നു പറഞ്ഞു രംഗത്ത്. ഓപ്പൺ ബുക്ക് നോട്ട് എ ക്വയറ്റ് മെമ്മൊയർ എന്ന പുസ്തകത്തിലാണ് താരത്തിന്റെ തുറന്നുപറച്ചിൽ. 17 വയസുള്ളപ്പോഴാണ് തനിക്ക് കുടുംബ സുഹൃത്തിൽ നിന്ന് ലൈംഗിക ചൂഷണം നേരിടേണ്ടിവന്നത്. ജീവിതത്തിലുണ്ടായ ഏറ്റവും വലിയ ദുരന്തം. അമ്മയോടു പോലും ഈ സംഭവത്തെക്കുറിച്ച് പറഞ്ഞത് ഏറെ വർഷങ്ങൾ കഴിഞ്ഞാണ്. കുടുംബത്തിനൊപ്പം ബംഗളൂരുവിലെ ഒരു റസ്റ്റോറന്റിൽ പതിവായി സന്ദർശിച്ചിരുന്നു. ഈ സ്ഥാപനത്തിന്റെ ഉടമ അമ്മയുടെ സാമ്പത്തിക പ്രയാസങ്ങളിൽ സഹായിച്ചിട്ടുണ്ട്. ആ സഹായത്തിനു ശേഷം അയാൾ എന്നെ ദുരുപയോഗം ചെയ്യാൻ തുടങ്ങി.അങ്കിൾ എന്നു വിളിക്കരുതെന്നും അയാൾ നിർബന്ധിച്ചു. പുസ്തകത്തിൽ കുബ്ര സേത് കുറിച്ചു. എക്സ് എന്നാണ് തന്നെ ഉപദ്രവിച്ച ആളെ നടി വിശേഷിപ്പിച്ചിരിക്കുന്നത്. ഒരു ഹോട്ടലിൽ വച്ചായിരുന്നു ആദ്യമായി പീഡനം നടന്നത്. എതിർക്കാനുള്ള ശക്തിയില്ലായിരുന്നു. ഉച്ചത്തിൽ കരയണമെന്നും ഇറങ്ങിയോടി സഹായം തേടണമെന്നും തോന്നിയെങ്കിലും സാധിച്ചില്ല. ഈ സംഭവത്തെക്കുറിച്ച് പറഞ്ഞാൽ കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും നടി പുസ്തകത്തിൽ എഴുതി.

Advertisement
Advertisement