കാടും കടലും പരിസ്ഥിതി സൗഹൃദ പ്രതിരോധത്തിന് തുടക്കം

Wednesday 08 June 2022 12:00 AM IST

കൊടുങ്ങല്ലൂർ: പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി പി. വെമ്പല്ലൂർ ഗവ. ഫിഷറീസ് എൽ.പി സ്‌കൂളിലെ കുട്ടികളുടെ 'കാടും കടലും' എന്ന പരിപാടി ശ്രദ്ധേയം. തീരദേശത്ത് നിന്ന് അന്യം നിന്നുപോകുന്ന വൃക്ഷങ്ങളെ പുനർജനിപ്പിക്കുകയാണ് ലക്ഷ്യം. വേലിയേറ്റസാദ്ധ്യതയുള്ള സ്ഥലങ്ങളിൽ വേരുറപ്പുള്ള ചെടികളായ ഇല്ലി, കാറ്റാടി, കണ്ടൽ ചെടികൾ, പുന്ന തുടങ്ങിയ വിവിധയിനം ചെടികൾ നട്ടുപിടിപ്പിച്ച് കടലേറ്റത്തിന്റെ തീവ്രത കുറയ്ക്കാനുള്ള പരിശ്രമം കൂടിയാണ് കുട്ടികളും രക്ഷിതാക്കളും ലക്ഷ്യമിടുന്നത്.

എം.ഇ.എസ് അസ്മാബി കോളേജ് പ്രൊഫസർ അമിതാഭ് ബച്ചന്റെയും രക്ഷിതാക്കളുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും പൂർണപിന്തുണയും അദ്ധ്യാപകർക്കും കുട്ടികൾക്കും ആത്മവിശ്വാസം നൽകുന്നുണ്ട്. ആദ്യ ചെടി നടീൽ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ നിർവഹിച്ചു. ശ്രീനാരായണപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ സുനിൽ രാജ് അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് മെമ്പർ ശോഭന ശാർങ്ങധരൻ, ഡോ. അമിതാഭ് ബച്ചൻ, ബി.പി.സി റസിയ ടീച്ചർ, വാർഡ് മെമ്പർ പ്രകാശിനി മുല്ലശ്ശേരി തുടങ്ങിയവർ സംസാരിച്ചു. പ്രധാന അദ്ധ്യാപിക ശ്രീജ ടീച്ചർ സ്വാഗതവും പി.ടി.എ പ്രസിഡന്റ് അൻസിൽ പുന്നിലത്ത് നന്ദിയും പറഞ്ഞു.

Advertisement
Advertisement