കറൻസിയിൽ ഗാന്ധിജി മാത്രം: റിസർവ് ബാങ്ക്

Tuesday 07 June 2022 12:42 AM IST

ന്യൂഡൽഹി: ഇന്ത്യയുടെ കറൻസി നോട്ടുകളിൽ മഹാത്മാഗാന്ധിക്കു പുറമേ വിശ്വമഹാകവി രവീന്ദ്രനാഥ് ടാഗോറിന്റെയും മുൻരാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാമിന്റെയും വാട്ടർമാർക്ക് ചിത്രങ്ങൾ ഉൾപ്പെടുത്തുമെന്ന വാർത്ത തള്ളി റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ. ഇങ്ങനെയൊരു നിർദ്ദേശം പരിഗണനയിൽ വന്നിട്ടില്ലെന്നും റിസർവ് ബാങ്ക് പത്രക്കുറിപ്പിൽ അറിയിച്ചു. ടാഗോറിന്റെയും കലാമിന്റെയും വാട്ടർമാർക്ക് ചിത്രങ്ങൾ കറൻസികളിൽ ഉപയോഗിക്കാൻ സുരക്ഷാ കാര്യങ്ങൾ ശുപാർശ ചെയ്യുന്ന റിസർവ് ബാങ്ക് ആഭ്യന്തര കമ്മിറ്റി ശുപാർശ ചെയ്‌തെന്നായിരുന്നു വാർത്ത.

Advertisement
Advertisement