പരിസ്ഥിതി ദിനാചരണം 

Tuesday 07 June 2022 12:50 AM IST

മാന്നാർ : ചെന്നിത്തല പഞ്ചായത്ത്‌ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി ദിനാചരണം പ്രസിഡന്റ് കെ.കലാധരൻ ഉദ്ഘാടനം ചെയ്തു. അംഗങ്ങൾക്ക് മാവ്, പ്ലാവ് എന്നീ ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. ജെ.അജിതകുമാരി, ആർ.രാജി, പി.ബാലചന്ദ്രൻ നായർ, കെ.കെ മനോഹരൻ, യു.ആർ അംബിക എന്നിവർ സംസാരിച്ചു. ചെങ്ങന്നൂർ ചെറുകിട വ്യവസായി ക്ഷേമസഹകരണസംഘം മാന്നാർ എ 1166ന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതിദിനത്തിൽ വൃക്ഷത്തൈകൾ വിതരണം ചെയ്തു. സംഘം പ്രസിഡന്റ് മാന്നാർ മന്മഥൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രാഹുൽ എസ്. നായർ, ബോർഡംഗം കെ.മദനേശ്വരൻ, സന്ധ്യ വിമിരാജ്, ശ്രീലേഖ ഹരികുമാർ, ശ്യാമിലി, രശ്മി ബി.പണിക്കർ തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement