ബിഗ് കാൻവാസ് കാമ്പയിൻ.

Wednesday 08 June 2022 12:00 AM IST

ചങ്ങനാശേരി. ഗവ.മോഡൽ ഹൈസ്‌കൂളിൽ ഒരൊറ്റ ഭൂമി എന്ന വിഷയത്തിൽ ബിഗ് കാൻവാസ് കാമ്പയിൻ നടന്നു. റവന്യൂ ടവറിന് മുൻവശത്ത് സജ്ജീകരിച്ച കാൻവാസിൽ കുട്ടികളും പൊതുജനങ്ങളും അദ്ധ്യാപകരും പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ചിത്രങ്ങളും കാർട്ടൂണുകളും മുദ്രാവാക്യങ്ങളും എഴുതി. ടി.എ മാർട്ടിൻ പ്രഭാഷണം നടത്തി. പ്രധാനാദ്ധ്യാപകൻ എൻ.രഘു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ആർ.സെൽവകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ വി. പ്രകാശ്കുമാർ സന്ദേശം നൽകി. സൂസൻ ജോസഫ്, എ.കെ ഷാജി, ബിനോ പൗലോസ്, ബി. മിനിമോൾ, വൈ. സ്മിത, ബിന്റു ജോസഫ്, ഡിയന എം. കാസിം എന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement