'മറന്നുവച്ച ബാഗ്" എത്തിച്ച് തുടക്കമിട്ടെന്ന് സ്വപ്ന

Wednesday 08 June 2022 12:08 AM IST

കൊച്ചി:തിരുവനന്തപുരത്തെ യു.എ.ഇ കോൺസലേറ്റ് കേന്ദ്രീകരിച്ചുള്ള അനധികൃത ഇടപാടുകൾക്ക് 2016​ലാ​ണ് ​​ ​തു​ട​ക്കമിട്ടതെന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തി.​തുടന്ന് സ്വപ്ന ഉന്നയിച്ച ആരോപണങ്ങൾ ഇപ്രകാരമാണ്: ​അന്ന് മു​ഖ്യ​മ​ന്ത്രി​ ​ദു​ബാ​യി​ൽ​ ​പോ​യ​പ്പോ​ഴാ​ണ് ​എം.​ ​ശി​വ​ശ​ങ്ക​ർ​ ​ത​ന്നെ​ ​ആ​ദ്യ​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ത്.​ ​അ​ന്ന് ​കോ​ൺ​സു​ലേ​റ്റ് ​സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു​ ​താ​ൻ.​ ​ദു​ബാ​യി​ലെ​ ​പ്രോ​ട്ടോ​ക്കോ​ൾ,​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ,​ ​വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ ​കാ​ര്യ​ങ്ങ​ൾ​ ​എ​ന്നി​വ​ ​ചോ​ദി​ച്ചു.​ ​ആ​വ​ശ്യ​പ്പെ​ട്ട​തെ​ല്ലാം​ ​ചെ​യ്തു​ ​കൊ​ടു​ത്തു.​ ​അ​തി​നു​ശേ​ഷം​ ​മു​ഖ്യ​മ​ന്ത്രി​ ​ഒ​രു​ ​ബാ​ഗ് ​കൊ​ണ്ടു​പോ​കാ​ൻ​ ​മ​റ​ന്ന​താ​യും​ ​എ​ത്ര​യും​ ​വേ​ഗം​ ​ബാ​ഗ് ​ദു​ബാ​യി​ൽ​ ​എ​ത്തി​ക്ക​ണ​മെ​ന്നും​ ​പ​റ​ഞ്ഞു.​ ​കോ​ൺ​സു​ലേ​റ്റി​ലെ​ ​ഒ​രു​ ​ന​യ​ത​ന്ത്ര​ജ്ഞ​നെ​ ​ബാ​ഗു​മാ​യി​ ​ന​യ​ത​ന്ത്ര​ ​ചാ​ന​ൽ​ ​വ​ഴി​ ​ദു​ബാ​യി​ലേ​ക്ക് ​ക​യ​റ്റി​വി​ട്ടു.​ ​കോ​ൺ​സു​ലേ​റ്റി​ൽ​ ​എ​ത്തു​ന്ന​ ​വ​സ്തു​ക്ക​ളെ​ല്ലാം​ ​സ്‌​കാ​ൻ​ ​ചെ​യ്യാ​റു​ണ്ട്.​ ​ഇ​ങ്ങ​നെ​ ​സ്‌​കാ​ൻ​ ​ചെ​യ്ത​പ്പോ​ഴാ​ണ് ​ബാ​ഗി​ൽ​ ​ക​റ​ൻ​സി​യാ​ണെ​ന്ന് ​മ​ന​സി​ലാ​യ​ത്.​ ​എ​ന്തു​ ​ക​റ​ൻ​സി​യാ​ണെ​ന്ന് ​മ​ജി​സ്ട്രേ​റ്റി​ന് ​ന​ൽ​കി​യ​ ​മൊ​ഴി​യി​ലു​ണ്ട്.​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​ ​പ​ങ്കും​ ​മൊ​ഴി​യി​ൽ​ ​അ​റി​യി​ച്ചു.
കോ​ൺ​സു​ലേ​റ്റ് ​ജ​ന​റ​ലി​ന്റെ​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​ബി​രി​യാ​ണി​പ്പാ​ത്ര​ങ്ങ​ൾ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​വീ​ടാ​യ​ ​ക്ളി​ഫ് ​ഹൗ​സി​ലേ​ക്ക് ​കൊ​ണ്ടു​പോ​യി​ട്ടു​ണ്ട്.​ ​അ​തി​ൽ​ ​ബി​രി​യാ​ണി​ ​മാ​ത്ര​മ​ല്ല,​ ​ഭാ​ര​മു​ള്ള​ ​ലോ​ഹ​വ​സ്തു​ക്ക​ളു​മു​ണ്ടാ​യി​രു​ന്നു.​ ​ഒ​ട്ടേ​റെ​ ​ത​വ​ണ​ ​ബി​രി​യാ​ണി​പ്പാ​ത്ര​ങ്ങ​ൾ​ ​ശി​വ​ശ​ങ്ക​റി​ന്റെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം​ ​കോ​ൺ​സു​ലേ​റ്റ് ​ജ​ന​റ​ൽ​ ​ഓ​ഫീ​സി​ന്റെ​ ​വാ​ഹ​ന​ത്തി​ൽ​ ​ക്ളി​ഫ് ​ഹൗ​സി​ലേ​ക്ക് ​കൊ​ടു​ത്തു​വി​ട്ടി​ട്ടു​ണ്ട്.