സന്തോഷ്‌കുമാർ അനുസ്മരണം

Wednesday 08 June 2022 1:43 AM IST

ചേർത്തല: കഞ്ഞിക്കുഴി വെളിനിലം 'ഇപ്റ്റയുടെ നേതൃത്വത്തിൽ നടത്തിയ ടി.എസ്.സന്തോഷ്‌കുമാർ അനുസ്മരണ സമ്മേളനം മന്ത്റി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ഇപ്റ്റ സംസ്ഥാന ജനറൽ സെക്രറട്ടറി അഡ്വ.എൻ.ബാലചന്ദ്രൻ അദ്ധ്യക്ഷനായി.ദേശീയ വൈസ് പ്രസിഡന്റ് ടി.വി.ബാലൻ അനുസ്മരണ പ്രഭാഷണം നടത്തി. ഇപ്റ്റ നാട്ടരങ്ങ് കാവാലം രംഭാമ്മ ഫോക് ലോർ പുരസ്‌കാരം ബുധനൂർ രാജന് മന്ത്റി നൽകി.
സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി.കെ.മേദിനി,ഷേർളി സോമസുന്ദരൻ,ജോസഫ് ആന്റണി, ചലച്ചിത്ര നടൻ അമൽ രാജ്‌ദേവ്,ദേശീയ കമ്മി​റ്റിയംഗം ആർ.ജയകുമാർ,ജില്ലാ പ്രസിഡന്റ് സി.പി.മനേക് ഷാ, ഗീതാ പുഷ്‌കരൻ, പി.എസ്.സന്തോഷ്‌കുമാർ,ഗിരീഷ് അനന്തൻ,സജീവ് കാട്ടൂർ,ആലപ്പി മോഹനൻ,സുധി നെട്ടൂർ,വി.പ്രസന്നൻ എന്നിവർ സംസാരിച്ചു.കെ.സജീവൻ സ്വാഗതവും എം.ഡി.അനിൽകുമാർ നന്ദിയും പറഞ്ഞു.

Advertisement
Advertisement