ഇന്ത്യയിൽ ചാവേർ ആക്രമണം നടത്തുമെന്ന് അൽ ക്വ ഇദ
Tuesday 07 June 2022 11:52 PM IST
ന്യൂഡൽഹി: പ്രവാചകനെതിരായ പരാമർശത്തിന് പ്രതികാരമായി ഡൽഹി, മുംബയ്, ഉത്തർപ്രദേശ്, ഗുജറാത്ത് നഗരങ്ങളിൽ ചാവേർ ആക്രമണം നടത്തുമെന്ന് ഭീകര സംഘടനയായ അൽ ക്വ ഇദയുടെ ഭീഷണി. പ്രവാചകനെ നിന്ദിച്ചവരെ കൊല്ലാൻ പ്രവർത്തകരും തങ്ങളുടെ കുട്ടികളും ചാവേറുകളായി പൊട്ടിത്തെറിക്കുമെന്നും സുരക്ഷാ ഏജൻസികൾക്ക് തടയാനാകില്ലെന്നും കത്തിൽ പറയുന്നു.