യൂത്ത് കോൺഗ്രസ് പ്രകടനം

Wednesday 08 June 2022 1:12 AM IST

തൃശൂർ: യൂത്ത് കോൺഗ്രസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് ഒ.ജെ.ജനീഷ് അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ എം.പി.വിൻസെന്റ് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഭിലാഷ് പ്രഭാകർ, ജലിൻ ജോൺ, ടി.സി.വിനോദ്, അരുൺ മോഹൻ, അഡ്വ.എ.എസ് ശ്യാം, സുനോജ് തമ്പി, ജോമോൻ കൊള്ളന്നൂർ തുടങ്ങിയവർ പങ്കെടുത്തു.

ട്രാ​ഫി​ക് ​പ​രി​ഷ്‌​കാ​രം​ ​ബ​സ്
തൊ​ഴി​ലാ​ളി​ക​ളെ​ ​വ​ല​യ്ക്കു​ന്നു

തൃ​ശൂ​ർ​:​ ​കോ​ഴി​ക്കോ​ട് ​തൃ​ശൂ​ർ​ ​റൂ​ട്ടി​ലോ​ടു​ന്ന​ ​ബ​സു​ക​ൾ​ ​വ​ട​ക്കെ​ ​സ്റ്റാ​ൻ​ഡ് ​വ​ഴി​ ​വി​ടാ​തെ​ ​അ​ശ്വി​നി​ ​ജം​ഗ്ഷ​നി​ൽ​ ​നി​ന്ന് ​തി​രി​ച്ചു​ ​വി​ടു​ന്ന​ത് ​അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ​ബ​സ് ​തൊ​ഴി​ലാ​ളി​ ​സം​ഘ​ട​ന​യാ​യ​ ​ഓ​ൾ​ ​കേ​ര​ള​ ​പ്രൈ​വ​റ്റ് ​ബ​സ് ​മെ​മ്പേ​ഴ്‌​സ് ​(​എ.​കെ.​പി.​ബി.​എം​)​ ​ഭാ​ര​വാ​ഹി​ക​ൾ​ ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​വ​ട​ക്കെ​ ​സ്റ്റാ​ൻ​ഡി​ന്റെ​ ​നി​ർ​മ്മാ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ​ഈ​ ​ബ​സു​ക​ൾ​ ​ചെ​മ്പൂ​ക്കാ​വ് ​വ​ഴി​ ​ര​ണ്ട​ര​ ​കി​ലോ​മീ​റ്റ​ർ​ ​ചു​റ്റി​ ​സ്വ​രാ​ജ് ​റൗ​ണ്ടി​ലെ​ത്താ​ൻ​ ​നി​ർ​ദ്ദേ​ശി​ച്ച​ത്.​ ​ഇ​തു​മൂ​ലം​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​ശ​ക്ത​ൻ​സ്റ്റാ​ൻ​ഡി​ലെ​ത്തി​ ​പ്രാ​ഥ​മി​ക​ ​ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ​പോ​ലും​ ​സ​മ​യം​ ​കി​ട്ടാ​ത്ത​ ​സാ​ഹ​ച​ര്യ​മാ​ണ്.​ ​ക​ള​ക്ട​ർ,​ ​ഡെ​പ്യൂ​ട്ടി​ ​ട്രാ​ൻ​സ്‌​പോ​ർ​ട്ട് ​ക​മ്മി​ഷ​ണ​ർ,​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​എ​ന്നി​വ​ർ​ക്ക് ​അ​ശ്വി​നി​ ​ജം​ഗ്ഷ​നി​ൽ​ ​നി​ന്ന് ​വ​ട​ക്കേ​സ്റ്റാ​ൻ​ഡ് ​വ​ഴി​ ​ബ​സു​ക​ൾ​ ​സ്വ​രാ​ജ് ​റൗ​ണ്ടി​ലെ​ത്താ​ൻ​ ​അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​നി​വേ​ദ​നം​ ​ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും​ ​ഒ​രു​ ​ന​ട​പ​ടി​യു​മെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് ​ഭാ​ര​വാ​ഹി​ക​ൾ​ ​പ​റ​ഞ്ഞു.​ ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​ ​പ്ര​സി​ഡ​ന്റ് ​സി.​പി.​മ​ണി​ലാ​ൽ,​ ​സെ​ക്ര​ട്ട​റി​ ​എം.​കെ.​അ​ബ്ദു​ൾ​ ​സ​മ​ദ്,​ ​മ​റ്റു​ ​ഭാ​ര​വാ​ഹി​ക​ളാ​യ​ ​കെ.​എ.​അ​ജീ​ഷ്,​ ​ഫൈ​സ​ൽ​ ​കൂ​റ്റ​നാ​ട്,​ ​പി.​രാ​ജേ​ഷ് ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.

Advertisement
Advertisement