കുട്ടികൾക്കൊപ്പം ഉച്ചയൂണിന് കളക്ടർ

Wednesday 08 June 2022 1:17 AM IST

തൃശൂർ : പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ഒപ്പം ഉച്ചഭക്ഷണം കഴിച്ച് കളക്ടർ ഹരിത വി.കുമാർ. വില്ലടം ഗവ.ജി.എച്ച്.എസിലെ വിദ്യാർത്ഥികൾക്ക് ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചു. ഓർമ്മ മരമായി മാവിൻതൈ നട്ടു.

പാചകപ്പുര, ഭക്ഷണ സാധനസാമഗ്രികൾ, സ്‌കൂൾ പരിസരം എന്നിവിടങ്ങൾ കളക്ടർ സന്ദർശിച്ചു. സംസ്ഥാന ഫെൻസിംഗ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇ.ഡി.ദേവിക എന്ന വിദ്യാർത്ഥിനിയെ കളക്ടർ അനുമോദിച്ചു. അടുത്തദിവസം മന്ത്രിമാരുൾപ്പെടെ സ്‌കൂൾ സന്ദർശിക്കും. വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി.മദനമോഹനൻ , ഡി.പി.സി എൻ.ജെ.ബിനോയ്, വിദ്യാഭ്യാസ ഓഫീസർ ഇൻ ചാർജ് പി.എം.ബാലകൃഷ്ണൻ, നൂൺ മീൽ ഓഫീസർ ബിനു വർഗീസ്, ഡി.പി.ടി.എ പ്രസിഡന്റ് സ്മിത ഷിബു, എച്ച്.എം ഡെന്നി ജോസഫ്, മുൻ പി.ടി.എ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

ഔ​ഷ​ധ​ക്കൃ​ഷി​ ​പ്രോ​ത്സാ​ഹി​പ്പി​ക്കാൻ
75​ ​ശ​ത​മാ​നം​ ​വ​രെ​ ​സ​ബ്സി​ഡി

തൃ​ശൂ​ർ​:​ ​സം​സ്ഥാ​ന​ത്ത് ​ഔ​ഷ​ധ​ക്കൃ​ഷി​ ​പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ​ ​ഔ​ഷ​ധ​സ​സ്യ​ ​ബോ​ർ​ഡ് 75​ ​ശ​ത​മാ​നം​ ​വ​രെ​ ​സ​ബ്‌​സി​ഡി​ ​ന​ൽ​കു​ന്നു.​ ​ക​ർ​ഷ​ക​ർ,​ ​ക​ർ​ഷ​ക​സം​ഘ​ങ്ങ​ൾ,​ ​സൊ​സൈ​റ്റി​ക​ൾ,​ ​സ്വ​യം​സ​ഹാ​യ​ ​സം​ഘ​ങ്ങ​ൾ,​ ​സ​ഹ​ക​ര​ണ​ ​സം​ഘ​ങ്ങ​ൾ​ ​എ​ന്നി​വ​യ്ക്ക് ​അ​പേ​ക്ഷി​ക്കാം.
അ​ഞ്ച് ​ഏ​ക്ക​ർ​ ​സ്ഥ​ല​ത്തെ​ങ്കി​ലും​ ​ഔ​ഷ​ധ​സ​സ്യ​ക്കൃ​ഷി​ ​ചെ​യ്യ​ണം.​ ​സ്ഥ​ലം​ ​കു​റ​വു​ള്ള​ ​ക​ർ​ഷ​ക​ർ​ക്ക് ​സൊ​സൈ​റ്റി​ ​രൂ​പീ​ക​രി​ച്ചോ,​ ​ഗ്രൂ​പ്പ് ​ഫാ​മിം​ഗ് ​മു​ഖേ​ന​യോ​ ​അ​പേ​ക്ഷി​ക്കാം.​ ​ഇ​ട​വി​ള​യാ​യോ​ ​ത​നി​വി​ള​യാ​യോ​ ​കൃ​ഷി​ ​ചെ​യ്യാം.​ ​കൃ​ഷി​ ​ചെ​യ്യു​ന്ന​ ​സ​സ്യ​ത്തി​ന്റെ​ ​ഇ​നം​ ​അ​നു​സ​രി​ച്ച് ​പ​ദ്ധ​തി​ ​തു​ക​യു​ടെ​ 30​ ​മു​ത​ൽ​ 75​ ​ശ​ത​മാ​നം​ ​വ​രെ​ ​ധ​ന​സ​ഹാ​യം​ ​ല​ഭി​ക്കും.​ ​പ​ദ്ധ​തി​ ​തു​ക​യു​ടെ​ 20​ ​ശ​ത​മാ​ന​ത്തോ​ളം​ ​ഔ​ഷ​ധ​വൃ​ക്ഷ​ത്തൈ​ക​ൾ​ ​കൃ​ഷി​ചെ​യ്യാ​ൻ​ ​ഉ​പ​യോ​ഗി​ക്ക​ണം.​ ​നി​ർ​ദ്ദി​ഷ്ട​ ​അ​പേ​ക്ഷാ​ ​ഫോ​റ​ത്തി​ൽ​ ​പൂ​രി​പ്പി​ച്ചാ​യി​രി​ക്ക​ണം​ ​പ​ദ്ധ​തി​ക​ൾ​ ​സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ ​ഷൊ​ർ​ണൂ​ർ​ ​റോ​ഡി​ലെ​ ​ഔ​ഷ​ധ​സ​സ്യ​ ​ബോ​ർ​ഡ് ​ഓ​ഫീ​സി​ൽ​ ​നി​ന്ന് ​ല​ഭി​ക്കും.​ ​ഫോ​ൺ​ 0487​ 2323151.

ച​ന്ദ​ന​ത്തി​ന് ​ഉ​യ​ർ​ന്ന​ ​സ​ബ്‌​സി​ഡി

ച​ന്ദ​നം,​ ​ര​ക്ത​ച​ന്ദ​നം​ ​എ​ന്നി​വ​യ്ക്ക് 75​ ​ശ​ത​മാ​നം​ ​സ​ബ്‌​സി​ഡി​യു​ണ്ട്.​ 50​ ​ശ​ത​മാ​നം​ ​സ​ബ്‌​സി​ഡി​ ​ല​ഭി​ക്കു​ന്ന​വ​:​ ​കു​മി​ഴ്,​ ​അ​ശോ​കം,​ ​കൂ​വ​ളം,​ ​വേ​ങ്ങ,​ ​ചെ​ത്തി​ക്കൊ​ടു​വേ​ലി.​ ​നെ​ല്ലി,​ ​കി​രി​യാ​ത്ത,​ ​തി​പ്പ​ലി​ ​തു​ട​ങ്ങി​ 30​ ​ശ​ത​മാ​നം​ ​സ​ബ്‌​സി​ഡി​യു​ള്ള​ ​ഒ​ൻ​പ​ത് ​ഇ​ന​ങ്ങ​ളു​ണ്ട്.

Advertisement
Advertisement