പുരസ്കാര വിതരണം

Wednesday 08 June 2022 5:24 AM IST

തിരുവനന്തപുരം: നാഷണൽ സർവീസ് സ്‌കീമിന്റെ മികച്ച സേവസ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പുരസ്‌കാരം ഇന്ന് വിതരണം ചെയ്യും. വൈകിട്ട് 5ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ആർ ബിന്ദു അദ്ധ്യക്ഷത വഹിക്കും.മന്ത്രി വി.ശിവൻകുട്ടി, എ.എ റഹിം എം.പി, ശശി തരൂർ എം.പി, വി.കെ പ്രശാന്ത് എം.എൽ.എ തുടങ്ങി നിരവധിപേർ പങ്കെടുക്കും. 2018–19, 2019–20, 2020 –21 എന്നിങ്ങനെ മൂന്ന് വർഷങ്ങളിലെ സംസ്ഥാനതല പുരസ്‌കാരങ്ങളാണ് വിതരണം ചെയ്യുക

Advertisement
Advertisement