കഴക്കൂട്ടം - കാരോട് ബൈപ്പാസിലെ ടോൾ: പരാതി ശരിയെന്ന് അഡ്വക്കേറ്റ് കമ്മിഷണർ
Wednesday 08 June 2022 5:25 AM IST
തിരുവനന്തപുരം : തിരുവനന്തപുരത്ത് കഴക്കൂട്ടം - കാരോട് ബൈപ്പാസ് ഭാഗികമായി മാത്രം തുറന്ന ശേഷം ടോൾ പിരിക്കുകയാണെന്ന പരാതി ശരിയാണെന്നും ഇവിടെ കാനയും ഫുട്‌പാത്തും സിഗ്നൽ ലൈറ്റുകളും വഴിവിളക്കുകളും സ്ഥാപിച്ചിട്ടില്ലെന്നും അഭിഭാഷക കമ്മിഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ബൈപ്പാസിലെ ടോൾ പിരിവിനെതിരെ ജില്ലാ പഞ്ചായത്തംഗം ഭഗത് റൂഫസ് നൽകിയ ഹർജിയിൽ ഹൈക്കോടതി അഭിഭാഷക കമ്മിഷണറായി നിയോഗിച്ച അഡ്വ. ബി.എച്ച് മൻസൂറാണ് റിപ്പോർട്ട് നൽകിയത്. ആറ്റിൻകുഴി കവല മുതൽ മുക്കോല വരെ പണി പൂർത്തിയായ ഭാഗത്താണ് ടോൾ പിരിവു നടത്തുന്നതെന്നാണ് ദേശീയപാത അതോറിറ്റിയുടെ വാദം.