നിന്റെ അപ്രൂവൽ കിട്ടിയ പുതിയ ക്യാപ്‌ഷനുകളൊന്നുമില്ല,​ ഇത്തവണയും ഞാൻ അതിൽ തുടരുകയാണ്; ഗീതുവിന് പിറന്നാൾ ആശംസകൾ നേർന്ന് മഞ്ജുവാര്യർ

Wednesday 08 June 2022 2:51 PM IST

നടി ഗീതുമോഹൻദാസിന്റെ നാൽപതാം പിറന്നാളാണ് ഇന്ന്. ഏറ്റവും അടുത്ത കൂട്ടുകാരിക്ക് മനോഹരമായ പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ് നടി മഞ്ജു വാര്യർ. ജന്മദിനാശംസകൾ ഗീതു. ഞാൻ നിന്നെ സ്നേഹിക്കുന്നു. നിന്റെ അപ്രൂവൽ ലഭിച്ച പുതിയ ക്യാപ്ഷനുകളൊന്നും കണ്ടെത്താൻ കഴിയാത്തതിനാൽ ഈ വർഷവും ഞാൻ BFFLWYLION ൽ തന്നെ തുടരുകയാണ് എന്നാണ് താരം കുറിച്ചിരിക്കുന്നത്.

BFFLWYLION എന്നാൽ 'Best Friend For Life Whether You Like It Or Not എന്നാണ് അർത്ഥം. നിനക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ജീവിതകാലും മുഴുവൻ നീ എന്റെ ബെസ്റ്റ് ഫ്രണ്ടാണെന്നാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

കഴിഞ്ഞവർഷവും മഞ്ജു ഇതേ പദം ഉപയോഗിച്ചാണ് ആശംസകൾ നേർന്നിരുന്നത്. അന്നും ആരാധകർ ഇരുവരുടെയും സൗഹൃദത്തെയും സ്നേഹത്തെയും അഭിനന്ദിച്ചിരുന്നു. ഇപ്പോഴും ഇരുവർക്കും ആശംസകൾ നേരുകയാണ് ആരാധകർ. ഈ ഫ്രണ്ട്ഷിപ്പ് അവസാനം വരെയും ഇങ്ങനെ തുടരട്ടെയെന്നാണ് കൂടുതൽ പേരും കമന്റുകളിട്ടിരിക്കുന്നത്.

ബാലതാരമായി സിനിമയിലെത്തിയ ആളാണ് ഗീതു. പിന്നീട് അഭിനേത്രിയായും സംവിധായികയായും തിളങ്ങി. ഗീതുവിനെ കൂടാതെ പൂർണിമയും സംയുക്ത വർമ്മയുമെല്ലാം മഞ്ജുവാര്യരുടെ അടുത്ത സുഹൃത്തുക്കളാണ്.