തൊഴിൽ സംരംഭം തുടങ്ങാൻ സഹായം.

Thursday 09 June 2022 12:18 AM IST

കോട്ടയം . ഫിഷറീസ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റന്റസ് ടു ഫിഷർ വിമൺ നടപ്പാക്കുന്ന തീരമൈത്രി പദ്ധതിയിൽ ചെറുകിട തൊഴിൽ സംരംഭ യൂണിറ്റുകൾ ആരംഭിക്കുന്നതിന് മത്സ്യത്തൊഴിലാളി വനിതകൾ അടങ്ങുന്ന ഗ്രൂപ്പുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ഒരംഗത്തിന് പരമാവധി ഒരു ലക്ഷം രൂപ വരെ ഗ്രാന്റ് ലഭിക്കും. ഒരു ഗ്രൂപ്പിൽ രണ്ടു മുതൽ അഞ്ചു വരെ അംഗങ്ങൾ വേണം. ഇവർ ഫിഷറീസ് വകുപ്പ് തയാറാക്കിയിട്ടുള്ള മത്സ്യതൊഴിലാളി കുടുംബ രജിസ്റ്ററിൽ അംഗങ്ങളായവരും 20നും 40നും ഇടയിൽ പ്രായമുള്ളവരുമാകണം. അപേക്ഷ ഫോറം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, വൈക്കം, ചെമ്പ് മത്സ്യഭവൻ ഓഫീസുകൾ എന്നിവിടങ്ങളിൽ ലഭിക്കും.

Advertisement
Advertisement