വീടൊരുക്കാൻ കുടുംബശ്രീ.

Thursday 09 June 2022 12:26 AM IST

കോട്ടയം . കൂട്ടിക്കലിൽ പ്രളയം കവർന്നെടുത്ത വീടിന് പകരം പുതിയ വീടൊരുക്കുകയാണ് ഏറ്റുമാനൂർ നഗരസഭ, പാമ്പാടി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ കുടുംബശ്രീ പ്രവർത്തകർ. രണ്ട് സ്‌നേഹ വീടുകളാണ് നഗരസഭയിലെയും പഞ്ചായത്തിലെയും കുടുംബശ്രീ അംഗങ്ങൾക്കിടയിൽ നിന്ന് പിരിച്ചെടുത്ത തുക ഉപയോഗിച്ച് നിർമ്മിക്കുന്നത്. കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് കൊടുങ്ങയിൽ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ലളിത സുനിലിനാണ് ഏറ്റുമാനൂർ സി ഡി എസ് വീട് നിർമ്മിച്ച് നൽകുക. കൂട്ടിക്കൽ അഞ്ചാം വാർഡിലെ ഞറക്കാട് സൗമ്യ ജോജിയ്ക്കാണ് പാമ്പാടി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾ വീട് നിർമ്മിച്ച് നൽകുന്നത്. .

Advertisement
Advertisement