സമാപന യോഗവും സത്സംഗവും

Thursday 09 June 2022 2:22 AM IST

കോവളം :കുന്നുംപാറ ശ്രീ ബാലസുബ്രഹ്മണ്യൻ വാട്സ് ആപ്പ് ഗ്രൂപ്പ് ബാലസുബ്രഹ്മണ്യ സമാജം എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രശ്നചിന്ത മത്സരം സമാപന യോഗവും സത്സംഗവും കോട്ടയം പ്രസാദ് കുമാർ ഉദ്ഘാടനം ചെയ്തു.സമാജം പ്രസിഡന്റ് ഉപേന്ദ്രൻ കോൺട്രാക്ടർ അദ്ധ്യക്ഷത വഹിച്ചു.കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ അജിത്രയെ പ്രസാദ് കുമാർ ഉപഹാരം നൽകി അനുമോദിച്ചു.എസ്.എൻ.ഡി.പി യോഗം പൂങ്കുളം ശാഖാ പ്രസിഡന്റ് ജി.ശശിധരൻ , സെക്രട്ടറി എൽ. രാജു പണിക്കർ, മുട്ടയ്ക്കാട് ശാഖാ പ്രസിഡന്റ് എ.സതികുമാർ , വൈസ് പ്രസിഡന്റ് ടി.സുധീന്ദ്രൻ , സെക്രട്ടറി സി. ഷാജിമോൻ , വിജയകുമാർ ,സജി, സന്തോഷ്, ഉദയകുമാരി, സമാജം ഭാരവാഹികളായ ശിശുപാലൻ, രമണി നെടുമം , ശൈലജാ വിശ്വനാഥ് , സുബോധ് കുമാർ , ക്ഷേത്രം മേൽശാന്തി ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement