ടി.എം.എ കൺവെൻഷൻ

Thursday 09 June 2022 3:23 AM IST

തിരുവനന്തപുരം: ട്രിവാൻഡ്രം മാനേജ്‌മെന്റ് അസോസിയേഷൻ (ടി.എം.എ) സംഘടിപ്പിക്കുന്ന ട്രിമ 2022 ദ്വിദിന വാർഷിക മാനേജ്‌മെന്റ് കൺവെൻഷൻ 10,11 തീയതികളിൽ നടക്കും. ആനയറ ഒ ബൈ താമര ഹോട്ടലിൽ നടക്കുന്ന കൺവെൻഷൻ 10ന് വൈകിട്ട് 5ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും.

ടി.എം.എ ഏർപ്പെടുത്തിയ മാനേജ്‌മെന്റ് ലീഡർഷിപ്പ് അവാർഡ് 2022 ഐ.എസ്.ആർ.ഒ ചെയർമാൻ എസ്.സോമനാഥിന് സമ്മാനിക്കും. വി.എസ്.എസ്.സി ഡയറക്ടർ എസ്.ഉണ്ണികൃഷ്ണൻ നായർ മുഖ്യപ്രഭാഷണം നടത്തും. 11ന് നടക്കുന്ന വിവിധ സെഷനുകളിൽ മന്ത്രിമാരായ ആന്റണി രാജു, ജി.ആർ. അനിൽ, വി.ശിവൻകുട്ടി എന്നിവർ പങ്കെടുക്കും. https://tmakerala.comt/rima-2022t/rima-2022.html എന്ന ലിങ്കിലൂടെ ട്രിമ 2022 ൽ പ്രതിനിധികളായി രജിസ്റ്റർ ചെയ്യാം. ഫോ: 7907933518 / 9447714672.

Advertisement
Advertisement