ജില്ലാതല വായ്പാ വിതരണ മേള നടത്തി

Thursday 09 June 2022 12:31 AM IST

തിരുവനന്തപുരം: ജില്ലയിൽ വിവിധ ബാങ്കുകൾ പങ്കെടുത്ത വായ്പാവിതരണമേള വഴുതക്കാട് ഐ.ഒ.ബി ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം ഹാളിൽ ഡിസിട്രിക്ട് ഡെവലപ്‌മെന്റ് കമ്മിഷണർ ഡോ.വിനയ് ഗോയൽ ഉദ്ഘാടനം ചെയ്തു. റിസർവ് ബാങ്ക് ജനറൽ മാനേജർ ഡോ. സെട്രിക് ലോറൻസ് മുഖ്യപ്രഭാഷണം നടത്തി. ഇടപാടുകൾ പൂർണമായി ഡിജിറ്റലാക്കുക എന്ന ലക്ഷ്യത്തോടെ ബാങ്കുകൾ നടത്തുന്ന 'ഡിജിറ്റൽ ബാങ്കിംഗ് കാമ്പെയിനി'ന്റെ ജില്ലാതല ഉദ്ഘാടനം സംസ്ഥാനതല ബാങ്കേഴ്സ് സമിതി കൺവീനറായ കനറാ ബാങ്ക് ജനറൽ മാനേജർ എസ്. പ്രേംകുമാർ നിർവഹിച്ചു. എസ്.ബി.ഐ ഡെപ്യൂട്ടി ജനറൽ മാനേജർ രവി കിരൺ, യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ ഡെപ്യൂട്ടി ജനറൽ മാനേജർ സുജിത് എസ്. തരിവാൾ, ലീഡ് ഡിസ്ട്രിക്ട് മാനേജർ ജി. ശ്രീനിവാസ പൈ, ഗ്രാമീണ സ്വയം തൊഴിൽ പരിശീലനകേന്ദ്രം ഡയറക്ടർ പി.ജി. പ്രേംജീവൻ തുടങ്ങിയവർ സംസാരിച്ചു. 100 ലധികം പേർക്ക് വായ്പകൾ വിതരണം ചെയ്തു. ആസാദി കാ അമൃത് മഹോത്സവ് പരിപാടികളുടെ ഭാഗമായി 6 മുതൽ 12 വരെ രാജ്യവ്യാപകമായി നടക്കുന്ന ബാങ്കുകളുടെ പ്രത്യേക ബഹുജനസമ്പർക്ക പരിപാടിയോടനുബന്ധിച്ചാണ് ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ ഈ പരിപാടി സംഘടിപ്പിച്ചത്.

Advertisement
Advertisement