കടമ്പകൾ താണ്ടുന്നൂ അവൻ കാടകം പുൽകാൻ ...

Thursday 09 June 2022 10:22 PM IST

മലക്കപ്പാറ: സ്വാഭാവിക ആരോഗ്യം വീണ്ടെടുത്താൽ അവൻ കാട്ടിലേക്കിറങ്ങും. നീന്തലും ഇരതേടലും ശത്രുക്കളിൽ നിന്നും രക്ഷപ്പെടലുമൊക്കെ പഠിക്കുകയാണ് അവൻ. ബാല്യത്തിലെ അവശതകളെ മറികടന്ന് ആ കടുവക്കുഞ്ഞ് എല്ലാം പഠിക്കുകയാണ്. പഠിപ്പിക്കുന്നതോ ഫോറസ്റ്റ് ഉദ്യോഗസ്ഥരും.

ഇരപിടിത്തം, ശത്രുക്കളെ കബളിപ്പിക്കൽ തുടങ്ങിയവ പരിശീലിപ്പിക്കാൻ കാടൊരുക്കലും വാൽപ്പാറയിലെ വനപാലകരുടെ ദൗത്യമാണ്. മുയൽ, കോഴി തുടങ്ങിയവയെ പിന്തുടർന്ന് പിടികൂടാനാണ് പരിശീലനം. നീന്തൽ വശത്താക്കാൻ തടാകവും ഒരുക്കി. മാനാംപിള്ളി റെസ്റ്റ് ഹൗസാണ് അപൂർവമായ കടുവ പരിശീലന വേദി. ഇവിടെ വനത്തിൽ പതിനായിരം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ തയ്യാറാക്കിയ കൂട്ടിലാണ് കാടും തടാകവും തയ്യാറാക്കിയത്. മഴയുള്ളപ്പോൾ കയറിക്കിടക്കാൻ കാട്ടിലെ പോലെ ഗുഹയും സജ്ജം. വൈദ്യുതി ലഭ്യമാക്കുന്നത് സൗരോർജ്ജ പാനൽ മുഖേനയാണ്.

പരിശീലന സ്ഥലത്തെത്താൻ കോൺക്രീറ്റ് റോഡും നിർമ്മിച്ചിട്ടുണ്ട്. എട്ട് മാസം മുമ്പ് മുത്തുമുടി എസ്റ്റേറ്റിലെ തേയില തോട്ടത്തിൽ പരിക്കേറ്റ് അവശ നിലയിൽ കണ്ടെത്തുമ്പോൾ കടുവാക്കുഞ്ഞ് മരണത്തിന് തൊട്ടടുത്തായിരുന്നു. ഇതിനെ രക്ഷപ്പെടുത്തി റൊട്ടക്കടയിലെ ഹ്യുമൻ ആനിമൽ കോൺഫ്‌ളിക്ട് റെസ്‌ക്യൂ സെന്ററിലെത്തിച്ചു. ഇവിടെ ചികിത്സയും ഭക്ഷണവും നൽകി. ഒന്നരവയസിലെത്തിയ കുഞ്ഞിനിപ്പോൾ നൂറ്റമ്പത് കിലോ തൂക്കം. പൂർണ്ണ ആരോഗ്യം വീണ്ടെടുത്തു.

ഇനി സ്വന്തം ലോകത്തേയ്ക്ക്

മാസങ്ങളായി മനുഷ്യരുമായി ഇടപഴകിയ ഇതിന് സ്വാഭാവിക ജീവിതത്തിലേക്കുള്ള കടമ്പയാണ് പരിശീലന കാലം. പ്രതിമാസം അരലക്ഷത്തോളം രൂപ കടുവക്കുഞ്ഞിന്റെ ഭക്ഷണത്തിനായി ചെലവഴിക്കുന്നു. എല്ലാ ചെലവും ഉൾപ്പെടെ 75 ലക്ഷമാണ് തമിഴ്‌നാട് സർക്കാർ അനുവദിച്ചത്. ആനമല ടൈഗർ റിസർവ് ഫീൽഡ് ഡയറക്ടർ രാമസുബ്രമണ്യൻ, ഡെപ്യൂട്ടി ഡയറക്ടർ എം.ജി.ഗണേശൻ, മാനാംപിള്ളി റേഞ്ച് ഓഫീസർ എ.മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാലനം.

കാട്ടിലെ കാടും കൂടും

സ്വാഭാവിക വനത്തിൽ പ്രത്യേകം നിർമ്മിച്ച കൂടിന്റെ വിസ്തീർണ്ണം പതിനായിരം ചതുരശ്രയടി. 30 മീറ്റർ ഉയരത്തിലെ ഇരുമ്പ് കമ്പികളാൽ നിർമ്മിതം. വെള്ളം കുടിക്കുന്നതിന് ചെറിയകുളം. ദിവസ ഭക്ഷണം മാട്ടിറച്ചി. ഇരതേടൽ പരിശീലിപ്പിക്കുന്നതിന് രണ്ട് വനപാലകർക്ക് ചുമതല. നിരീക്ഷണത്തിന് ഏറുമാടവും കാമറകളും. വെറ്ററിനറി സർജനും ദൗത്യ സംഘത്തിന്റെ ഭാഗം.

അ​തി​ര​പ്പി​ള്ളി​യിൽ ക​ടു​വ​പ്പേ​ടി

അ​തി​ര​പ്പി​ള്ളി​:​ ​ഒ​രി​ട​വേ​ള​യ്ക്ക് ​ശേ​ഷം​ ​വീ​ണ്ടും​ ​ക​ടു​വ​ ​ഭീ​തി​യി​ൽ​ ​അ​തി​ര​പ്പി​ള്ളി​ ​പ​ഞ്ചാ​യ​ത്ത്.​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​വ​നാ​തി​ർ​ത്തി​യി​ൽ​ ​ച​ത്ത​ ​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തി​യ​ ​പോ​ത്തു​ക​ളെ​ ​ക​ടു​വ​ ​ആ​ക്ര​മി​ച്ചെ​ന്ന​ ​വി​വ​ര​മാ​ണ് ​നാ​ട്ടു​കാ​രെ​ ​അ​ങ്ക​ലാ​പ്പി​ലാ​ക്കു​ന്ന​ത്.​ ​ക​ണ്ണ​ൻ​കു​ഴി​യി​ലെ​ ​എ​ണ്ണ​പ്പ​ന​ത്തോ​ട്ട​ത്തി​ൽ​ ​കാ​ണാ​താ​യ​ ​പോ​ത്തു​ക​ൾ​ ​പു​ഴ​യ്ക്ക് ​അ​ക്ക​രെ​ ​പ്ലാ​ന്റേ​ഷ​ൻ​ ​പ​രി​ധി​യി​ൽ​ ​വ​ച്ചാ​ണ് ​ച​ത്ത​ത്.
കോ​ൾ​ക്കു​ന്നി​ ​ബി​ജു​വി​ന്റെ​യാ​യി​രു​ന്നു​ ​പോ​ത്തു​ക​ൾ.​ ​പു​ഴ​യോ​ര​ത്ത് ​ആ​റ് ​പോ​ത്തു​ക​ളെ​ ​തീ​റ്റി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ൾ​ ​എ​ണ്ണ​പ്പ​ന​ ​തോ​ട്ട​ത്തി​ൽ​ ​ആ​ന​ക​ൾ​ ​പ്ര​ത്യ​ക്ഷ​പ്പെ​ട്ട​താ​ണ് ​പ്ര​ശ്‌​ന​മാ​യ​ത്.​ ​മൂ​ന്നാ​ന​ക​ൾ​ ​വ​രു​ന്ന​ത് ​ക​ണ്ട് ​ബി​ജു​ ​ഇ​വി​ടെ​ ​നി​ന്നും​ ​ഓ​ടി​ ​ര​ക്ഷ​പ്പെ​ട്ടു.​ ​തു​ട​ർ​ന്ന് ​പോ​ത്തു​ക​ൾ​ ​പു​ഴ​ ​ക​ട​ന്നു​പോ​യെ​ന്നാ​ണ് ​ക​രു​തു​ന്ന​ത്.
പി​ന്നീ​ട് ​പ്ലാ​ന്റേ​ഷ​ൻ​ ​തോ​ട്ട​ത്തി​ൽ​ ​മൂ​ന്ന് ​പോ​ത്തു​ക​ൾ​ ​തി​രി​ച്ചു​കി​ട്ടി.​ ​ര​ണ്ടെ​ണ്ണ​ത്തി​നെ​ ​ക​ടു​വ​ ​കൊ​ല​പ്പെ​ടു​ത്തി​യ​ ​നി​ല​യി​ലും​ ​ക​ണ്ടെ​ത്തി.​ ​ആ​റാ​മ​ത്തെ​ ​പോ​ത്തി​ന് ​എ​ന്തു​ ​പ​റ്റി​യെ​ന്ന് ​വ്യ​ക്ത​മ​ല്ല.​ ​ക​ടു​വ​യാ​ണ് ​ഇ​വ​യെ​ ​കൊ​ന്ന​തെ​ന്ന് ​വ്യ​ക്ത​മാ​യ​തോ​ടെ​യാ​ണ് ​നാ​ട്ടു​കാ​രു​ടെ​ ​ആ​ധി​ ​വ​ർ​ദ്ധി​ച്ച​ത്.​ ​ഒ​പ്പം​ ​തോ​ട്ടം​ ​തൊ​ഴി​ലാ​ളി​ക​ളും​ ​അ​ങ്ക​ലാ​പ്പി​ലാ​യി.​ ​സ്ഥി​ര​മാ​യു​ള്ള​ ​ആ​ന​ശ​ല്യ​ത്തി​ന് ​പു​റ​മെ​ ​ക​ടു​വ​ക​ളും​ ​ത​ങ്ങ​ളു​ടെ​ ​ജീ​വ​ന് ​ഭീ​ഷ​ണി​യാ​കു​മെ​ന്ന് ​ഭീ​തി​യാ​ണി​വ​ർ​ക്ക്.

Advertisement
Advertisement