ഇ.ഡി ഒാഫീസിന് മുന്നിൽ കോൺഗ്രസ് ധർണ നടത്തും

Friday 10 June 2022 12:30 AM IST

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ മൊഴിയെടുക്കാൻ വിളിപ്പിച്ചത് കേന്ദ്രസർക്കാരിന്റെ രാഷ്‌ട്രീയ പകപോക്കലാണെന്ന് ആരോപിച്ച് ജൂൺ 13ന് എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് ഒാഫീസിന് മുന്നിൽ ധർണ നടത്താൻ കോൺഗ്രസ് തീരുമാനിച്ചു. പ്രവർത്തക സമിതി അംഗങ്ങളും എം.പിമാരും അടക്കം പങ്കെടുക്കാനും ഇന്നലെ ഓൺലൈനിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

Advertisement
Advertisement